ഇടുക്കി: ഏലപ്പാറ കൊച്ചുകരിന്തിരിയിൽ കയത്തിൽ കുളിക്കാനിറങ്ങിയ 20 കാരനെ കാണാതായി. തിരുവനന്തപുരം കല്ലമ്പലം നിബിൻ മൻസിലിൽ ഫസിലിന്‍റെ മകൻ നിബിനെയാണ് കാണാതായത്.
കുളിക്കാനിറങ്ങിയ നിബിനും അനുജൻ നിതിനും കയത്തിലെ ആഴത്തിലേക്ക് മുങ്ങിത്താഴുകയായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാർ ഇരുവരെയും രക്ഷപെടുത്തി കരക്കെത്തിച്ചു. തുടർന്ന് നിതിനെ മുകളിലേക്ക് കയറ്റുന്നതിനിടെ നിബിൻ കാൽ വഴുതി വീണ്ടും ആഴത്തിലേക്ക് വീഴുകയായിരുന്നു.
പീരുമേട്ടിൽ നിന്നെത്തിയ ഫയർ ആൻഡ് റെസ്ക്യൂ സംഘവും പൊലീസും നാട്ടുകാരും ചേർന്ന് രാത്രി വൈകിയും ഇയാളെ കണ്ടെത്താൻ തിരച്ചിൽ നടത്തുകയാണ്. വെളിച്ചക്കുറവും മഴയും രക്ഷാ പ്രവർത്തനത്തിന് തടസമാകുന്നുണ്ട്.
ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് എട്ടംഗ സംഘം കൊച്ചു കരിന്തരുവിയിലെത്തിയത്. ഗവിയിൽ സന്ദർശനം നടത്തിയ ശേഷമാണ് സംഘം ഇവിടെയെത്തിയത്. തുടർന്ന് കുളിക്കുന്നതിനായി ഇവർ കയത്തിൽ ഇറങ്ങുകയായിരുന്നു. കയത്തിന് നല്ലആഴവും പാറയിടുക്കുകളും ഉള്ളതിനാൽ തിരച്ചിൽ ദുഷ്ക്കരമാണ്. നാളെ രാവിലെ തൊടുപുഴയിൽ നിന്നും സ്കൂബ സംഘത്തെ എത്തിച്ച് തിരച്ചിൽ നടത്തും.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LI5CtDALiuGFq6TUngq6K5
ഇടുക്കിയിൽ ഇടിമിന്നലേറ്റ് രണ്ട് പേർക്ക് പരുക്ക്
ഇടുക്കി: നെടുങ്കണ്ടത്തിന് സമീപം കരുണാപുരത്ത് അച്ഛനും മകനും ഇടിമിന്നലേറ്റ് പരുക്ക്. തേർഡ് ക്യാമ്പ് മൂലശേരിൽ സുനിൽ കുമാർ മകൻ ശ്രീനാഥ് എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രി 10 ഓടെയാണ് സംഭവം നടന്നത്.
പാമ്പാടിയിലെ ബന്ധുവിന്‍റെ ശവസംസ്കാര ചടങ്ങുകൾക്ക് ശേഷം തേർഡ്ക്യാമ്പിലെ വീട്ടിൽ എത്തിയ സമയത്താണ് അപകടം. ഭക്ഷണം കഴിച്ച ശേഷം വീടിനുള്ളിൽ ഇരിക്കുകയായിരുന്ന സമയത്താണ് ഇടിമിന്നലുണ്ടായത്.
മിന്നലിൽ തലയ്ക്കും കാലിനും മുറിവുകളേറ്റ സുനിലിനെയും മകനെയും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിൽസയ്ക്ക് ശേഷം തേനി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
കല്ലാർ ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് ശ്രീനാഥ്. ശ്രീനാഥ് അപകടനില തരണം ചെയ്തതായി ബന്ധുക്കൾ അറിയിച്ചു. എന്നാൽ സുനിൽ ഇപ്പോഴും തേനി മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ്.
ഇന്നലെ രാത്രി 10 ഓടെ അതിർത്തി മേഖലയിൽ ഇടിമിന്നലോട് കൂടി അതിശക്തമായ മഴയാണ് ഉണ്ടായത്. കരുണാപുരം, കൂട്ടാർ, തേർഡ്ക്യാമ്പ്, രാമക്കൽമേട്, തൂക്കുപാലം, മുണ്ടിയെരുമ, നെടുങ്കണ്ടം, പാറത്തോട്, ഉടുമ്പൻചോല തുടങ്ങിയ മേഖലകളിൽ എല്ലാം നാല് മണിക്കൂറോളം അതിശക്തമായ മഴ പെയ്തു.
കഴിഞ്ഞ ആഴ്ച നെടുങ്കണ്ടം എഴുകുംവയലിൽ ഇടിമിന്നലേറ്റ് ഒരാൾക്ക് പരിക്കേറ്റിരുന്നു. വീട് ഭാഗികമായി തകരുകയും ചെയ്തിരുന്നു. ജില്ലാ ഭരണകൂടം ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Post A Comment: