www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1917) Idukki (1854) Mostreaded (1617) Crime (1458) National (1232) Entertainment (849) Viral (443) world (442) Video (358) Health (208) Gallery (163) mollywood (160) sports (138) Gulf (137) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) editorial (23) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

നാളെ മൊബൈലിൽ വലിയ ശബ്‌ദത്തോടെ മെസേജ് വന്നേക്കും; കാരണം ഇതാണ്

Share it:



കൊച്ചി: സംസ്ഥാനത്ത് നാളെ ലക്ഷക്കണക്കിനു പേരുടെ മൊബൈൽ ഫോണുകൾ ഒരേ സമയം ശബ്ദിക്കുകയും വൈബ്രേറ്റ് ചെയ്യുകയും ചെയ്യുമെന്ന് മുന്നറിയിപ്പ്. ഇതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ഒരു പരീക്ഷണത്തിന്‍റെ ഭാഗമാണ് ഇതെന്നും മുന്നറിയിപ്പിൽ പറയുന്നു. 20 ദിവസം മുമ്പ് രാജ്യത്തെ ദശലക്ഷക്കണക്കിന് മൊബൈല്‍ ഉപയോക്താക്കളുടെ ഫോണുകള്‍ ഒരുമിച്ച് ശബ്ദിച്ചിരുന്നു. 

ഉച്ചത്തിലുള്ള ബീപ് അലര്‍ട്ടും ഒപ്പം അടിയന്തര മുന്നറിയിപ്പ് എന്ന സന്ദേശവുമാണ് ഒരേ സമയം ഫോണുകളില്‍ ദൃശ്യമായത്. ഇതിന് സമാനമായാണ് നാളെ കേരളത്തിലെ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്കും സന്ദേശവും മുന്നറിയിപ്പും ലഭിക്കുക.

ഇതൊരു പരീക്ഷണത്തിന്‍റെ ഭാഗമാണ്. ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രകൃതി ദുരന്തങ്ങളുടെയും, അടിയന്തര സാഹചര്യങ്ങളുടെയും സമയത്ത് കൂടുതല്‍ പേരിലേക്ക് മുന്നറിയിപ്പ് എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.  

31-10-2023 പകല്‍ 11 മുതല്‍ വൈകിട്ട് നാലുവരെ ഫോണുകള്‍ ശബ്ദിക്കുകയും വൈബ്രേറ്റ് ചെയ്യുകയും ചെയ്യുമെന്നാണ് അറിയിപ്പ്. ഇതൊരു അടിയന്തരഘട്ട മുന്നറിയിപ്പ് പരീക്ഷണം മാത്രമാണെന്ന് ടെലികോം വകുപ്പ് വ്യക്തമാക്കുന്നു.

മുന്നറിയിപ്പ് സംവിധാനത്തിന്‍റെ പ്രവര്‍ത്തനം പരിശോധിക്കുകയാണ് ടെസ്റ്റ് അലര്‍ട്ടിലൂടെ ചെയ്യുന്നത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ്, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ വകുപ്പുകള്‍ എന്നിവര്‍ സംയുക്തമായാണ് പരീക്ഷണം നടത്തുന്നത്.

തല്‍ക്കാലം നാളെ ഈ മുന്നറിയിപ്പ് സന്ദേശം വന്നാല്‍ ആരും ഭയപ്പെടേണ്ടതില്ലെന്നാണ് ചുരുക്കം. എന്നാല്‍ ഭാവിയില്‍ ഏതൊരു അടിയന്തര സാഹചര്യവും കൃത്യസമയത്ത് അറിയിക്കാന്‍ ഈ സംവിധാനം ഗുണകരമാവും എന്നതില്‍ തര്‍ക്കമില്ല. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/E9cdfaxa7416VCZdm09zcW

നടി രജ്ഞുഷ മേനോൻ ഫ്ലാറ്റിൽ മരിച്ച നിലയിൽ 

തിരുവനന്തപുരം: സിനിമാ- സീരിയൽ നടി രജ്ഞുഷ മേനോനെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീകാര്യം കരിയത്തെ ഫ്ലാറ്റിലാണ് തൂങ്ങി മരിച്ച നിലയിൽ നടിയുടെ മൃതദേഹം കണ്ടെത്തിയത്. 35 വയസായിരുന്നു. 

ഭർത്താവുമൊത്ത് ഫ്ലാറ്റിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.  ഫ്ലാറ്റിൽ ഇൻക്വസ്റ്റ് നടപടികൾ തുടരുകയാണ്. രജ്ഞുഷയുടെ മരണകാരണം എന്താണെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി ശ്രീകാര്യത്തെ ഫ്ലാറ്റിൽ താമസിച്ചു വരികയായിരുന്നു രജ്ഞുഷയും ഭർത്താവും. 

മലയാള ടെലിവിഷൻ സീരിയലുകളിൽ നിന്നും സിനിമയിലെത്തിയ നടിയാണ് രഞ്ജുഷ മേനോൻ. നിഴലാട്ടം, മകളുടെ അമ്മ, ബാലാമണി തുടങ്ങി നിരവധി സീരിയലുകളിലും നിലവിൽ സംപ്രേക്ഷണം നടന്നു കൊണ്ടിരിക്കുന്ന സീരിയലുകളും പ്രധാന വേഷത്തിൽ രഞ്ജുഷ അഭിനയിച്ചിട്ടുണ്ട്. മുപ്പതോളം സീരിയലുകളില്‍ അവര്‍ വേഷമിട്ടിരിന്നു.

തലപ്പാവ്, ബോംബെ മാർച്ച് 12, ലിസമ്മയുടെ വീട്, വൺ‌വേ ടിക്കറ്റ്, ക്ലാസ്മേറ്റ്സ്, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങി നിരവധി സിനിമകളിലും രഞ്ജുഷ വേഷമിട്ടു. നല്ലൊരു നർത്തകി കൂടിയായ രഞ്ജുഷ ഇംഗ്ലീഷ് പോസ്റ്റ്‌ ഗ്രാജുവേഷൻ കഴിഞ്ഞ ശേഷം ഭരതനാട്യത്തിൽ ഡിഗ്രിയും എടുത്തിട്ടുണ്ട്. 


Share it:

Tech

Post A Comment: