ഇടുക്കി: അയ്യപ്പൻകോവിൽ പഞ്ചായത്തിലെ മാട്ടുക്കട്ട സിറ്റി മുഖം മിനുക്കുന്നു. സിറ്റിയിൽ രണ്ടു റോഡുകൾക്ക് മധ്യത്തിലായി ഉണ്ടായിരുന്ന കടമുറികൾ പൊളിച്ചു നീക്കി.
മലയോര ഹൈവേ നിർമാണത്തിന്‍റെ ഭാഗമായി റോഡ് വീതികൂട്ടുന്നതിനായിട്ടാണ് ഇവ പൊളിച്ചു മാറ്റിയത്. കട്ടപ്പന -കുട്ടിക്കാനം മലയോര ഹൈവേയുടെയും മാട്ടുക്കട്ട ആനക്കുഴി റോഡിന്‍റെയും മധ്യത്തിലിരിക്കുന്ന വ്യാപാര സ്ഥാപനങ്ങളാണ് പൊളിച്ചത്.
നേരത്തെ കടമുറികൾ പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. റോഡ് നിർമാണത്തിന് ഇവരെ ഒഴിപ്പിക്കാൻ സർവകക്ഷി യോഗം ചേർന്നിരുന്നു. യോഗത്തിൽ കടകൾ പൂർണമായും ഒഴിപ്പിക്കണമെന്നായിരുന്നു തീരുമാനം. കടമുറികൾ പൊളിച്ചതോടെ പതിറ്റാണ്ടുകളായുള്ള മാട്ടുക്കട്ട സിറ്റിയുടെ മുഖഛായ തന്നെ മാറും.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
Post A Comment: