ഇടുക്കി: കെട്ടിട നിർമാണത്തിനായി കുഴിച്ച ഫില്ലർ കുഴിക്കുള്ളിൽ അജ്ഞാതൻ മരിച്ച നിലയിൽ. ഇടുക്കി തൂക്കുപാലം ബസ് സ്റ്റാൻഡിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം മൃതദേഹം പുറത്തെടുത്തെങ്കിലും മരിച്ചത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല. അബദ്ധത്തിൽ കുഴിയിൽ വീണ് മരിച്ചതാണെന്നാണ് കരുതുന്നത്.
ബസ് സ്റ്റാൻഡിലെയും ബിവറേജസ് ഔട്ട്ലെറ്റിലെയും സമീപപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഫോറൻസിക്ക് വിദഗ്ധർ, ഡോഗ് സ്ക്വാഡ്, വിരലടയാളവിദഗ്ധർ തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി.
വെള്ളിയാഴ്ച്ച രാവിലെ 11.30 ഓടെയാണ് മൃതദേഹം കാണുന്നത്. സമീപത്തെ പെട്രോൾ പമ്പിൽ നിന്നും ഇന്ധനം വാങ്ങുവാനായി കുപ്പി അന്വേഷിച്ച് പോയവരാണ് ആദ്യം മൃതദേഹം കണ്ടത്.
ഇവർ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹത്തിന് സമീപത്തായി ഭക്ഷണ അവശിഷ്ടങ്ങളും ഗ്ലാസും കണ്ടെത്തിയിട്ടുണ്ട്. കുഴിയിൽ കാൽവഴുതി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളെജിലേക്ക് മാറ്റി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/K9HGPi6sF9nFJuDUTC4VNe
Post A Comment: