തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (ഒക്‌ടോബർ 31) സ്വകാര്യ ബസുകൾ പണിമുടക്കും. സ്വകാര്യ ബസുകളുടെ സംയുക്ത സമര സമിതിയാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരത്തിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്.
വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കുക, ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കിയ സർക്കാർ തീരുമാനത്തിൽ മാറ്റം വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സമിതി ഗതാഗതമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കിൽ അടുത്ത മാസം 21 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സംയുക്ത സമരസമിതി ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു.
സീറ്റ് ബെൽറ്റും ക്യാമറയും നവംബർ ഒന്നിനകം ഘടിപ്പിക്കണമെന്നായിരുന്നു സർക്കാർ നിർദ്ദേശം. സ്വകാര്യ ബസ് സമരം പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല നാളെ നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റി. നവംബർ മൂന്നിന് ഉച്ചകഴിഞ്ഞ് രണ്ട് മുതൽ വൈകിട്ട് അഞ്ച് വരെയായിരിക്കും പരീക്ഷകൾ നടക്കുക.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/E9cdfaxa7416VCZdm09zcW
നടി രജ്ഞുഷ മേനോൻ ഫ്ലാറ്റിൽ മരിച്ച നിലയിൽ
തിരുവനന്തപുരം: സിനിമാ- സീരിയൽ നടി രജ്ഞുഷ മേനോനെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീകാര്യം കരിയത്തെ ഫ്ലാറ്റിലാണ് തൂങ്ങി മരിച്ച നിലയിൽ നടിയുടെ മൃതദേഹം കണ്ടെത്തിയത്. 35 വയസായിരുന്നു.
ഭർത്താവുമൊത്ത് ഫ്ലാറ്റിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഫ്ലാറ്റിൽ ഇൻക്വസ്റ്റ് നടപടികൾ തുടരുകയാണ്. രജ്ഞുഷയുടെ മരണകാരണം എന്താണെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി ശ്രീകാര്യത്തെ ഫ്ലാറ്റിൽ താമസിച്ചു വരികയായിരുന്നു രജ്ഞുഷയും ഭർത്താവും.
മലയാള ടെലിവിഷൻ സീരിയലുകളിൽ നിന്നും സിനിമയിലെത്തിയ നടിയാണ് രഞ്ജുഷ മേനോൻ. നിഴലാട്ടം, മകളുടെ അമ്മ, ബാലാമണി തുടങ്ങി നിരവധി സീരിയലുകളിലും നിലവിൽ സംപ്രേക്ഷണം നടന്നു കൊണ്ടിരിക്കുന്ന സീരിയലുകളും പ്രധാന വേഷത്തിൽ രഞ്ജുഷ അഭിനയിച്ചിട്ടുണ്ട്. മുപ്പതോളം സീരിയലുകളില്‍ അവര്‍ വേഷമിട്ടിരിന്നു.
തലപ്പാവ്, ബോംബെ മാർച്ച് 12, ലിസമ്മയുടെ വീട്, വൺവേ ടിക്കറ്റ്, ക്ലാസ്മേറ്റ്സ്, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങി നിരവധി സിനിമകളിലും രഞ്ജുഷ വേഷമിട്ടു. നല്ലൊരു നർത്തകി കൂടിയായ രഞ്ജുഷ ഇംഗ്ലീഷ് പോസ്റ്റ് ഗ്രാജുവേഷൻ കഴിഞ്ഞ ശേഷം ഭരതനാട്യത്തിൽ ഡിഗ്രിയും എടുത്തിട്ടുണ്ട്.
Post A Comment: