തൃശൂർ: വീടിന്‍റെ അടുക്കളയിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പിലാവ് കല്ലുംപുറത്ത് പുത്തൻപീടികയിൽ സൈനുൽ ആബിദിന്‍റെ ഭാര്യ സബീന (25)യാണ് മരിച്ചത്. ആറു വയസ്സുകാരനായ മൂത്ത മകനെ രാവിലെ മദ്രസയിൽ പറഞ്ഞയച്ച സബീന രണ്ടു വയസുകാരനായ ഇളയ മകനെ ഉറക്കി കിടത്തിയതിന് ശേഷം ആത്മഹത്യ ചെയ്തു എന്നാണ് സംശയം.
ഭർത്താവ് ആബിദ് മലേഷ്യയിലാണ്. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു കെ ഷാജഹാന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചതിന് ശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പോസ്റ്റുമോർട്ടം നടപടികൾ പൂർത്തീകരിച്ചതിനുശേഷം സംസ്കാര ചടങ്ങുകൾ നടക്കും. അതേസമയം മരണത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തി. ഭർതൃവീട്ടുക്കാർക്കെതിരെയാണ് ബന്ധുക്കൾ കുന്നംകുളം പൊലീസിൽ പരാതി നൽകിയിട്ടുള്ളത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/K9HGPi6sF9nFJuDUTC4VNe
മുലയൂട്ടുന്നതിനിടെ അമ്മക്ക് ഇടിമിന്നലേറ്റ് പരുക്ക്
തൃശൂർ: കുഞ്ഞിനെ മുലയൂട്ടുന്നതിനിടെ അമ്മയ്ക്ക് ഇടിമിന്നലേറ്റ് പരുക്ക്. തൃശൂർ കൽപറമ്പ് സ്വദേശി ഐശ്വര്യയ്ക്കാണ്(36) പരുക്കേറ്റത്. കുഞ്ഞിന് പരുക്കുകളില്ല. ആറുമാസം പ്രായമായ കുഞ്ഞിനെ വീട്ടിൽ മുലയൂട്ടുന്നതിനിടെയാണ് ഐശ്വര്യക്ക് ഇടിമിന്നലേറ്റത്. പൊള്ളലേറ്റ അമ്മയും കൈയിലിരുന്ന കുഞ്ഞും ബോധരഹിതരായി തെറിച്ചു വീണു.
മിന്നലേറ്റ് ഐശ്വര്യയുടെ ഇടത് ചെവിയുടെ കേൾവിക്കും തകരാറുണ്ടായി. തിങ്കളാഴ്ച വൈകിട്ട് ഏഴിനായിരുന്നു അപകടം. പൂമംഗലം ഗ്രാമപ്പഞ്ചായത്തിലെ വെങ്ങാട്ടുമ്പിള്ളി ശിവക്ഷേത്രത്തിനടുത്ത് താമസിക്കുന്ന പാണത്ത് സുബീഷിന്‍റെ ഭാര്യയാണ് ഐശ്വര്യ. കട്ടിലിൽ, വീടിന്‍റെ ഭിത്തിയിൽ ചാരിയിരുന്ന് കുഞ്ഞിന് മുലയൂട്ടുമ്പോഴാണ് ഐശ്വര്യക്ക് മിന്നലേറ്റത്.
ശക്തമായ മിന്നലിൽ വീടിനുള്ളിലെയും പുറത്തെയും സ്വിച്ച് ബോർഡുകളും ബൾബുകളും പൊട്ടിത്തെറിച്ചു. പിന്നാലെ ഐശ്വര്യയും കുഞ്ഞും തെറിച്ച് കട്ടിലിലേക്ക് വീണ് ബോധം കെടുകയായിരുന്നുവെന്ന് ഭർത്താവ് സുബീഷ് പറഞ്ഞു.
മിന്നലേറ്റ് ഐശ്വര്യയുടെ പുറത്ത് പൊള്ളലേറ്റിട്ടുണ്ട്. ഇവരുടെ തലമുടി കരിഞ്ഞു. മിന്നലടിച്ച സമയത്ത് ഐശ്വര്യയുടെ മൂത്ത രണ്ട് കുട്ടികളും മാതാപിതാക്കളും വീട്ടിൽ ഉണ്ടായിരുന്നെങ്കിലും ആർക്കും അപകടമില്ല. ഐശ്വര്യയെയും കുഞ്ഞിനെയും ഇരിങ്ങാലക്കുടയിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
Post A Comment: