www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഭക്ഷണത്തിൽ എലിവിഷം കലർത്തി ഭാര്യയെയും മക്കളെയും കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

Share it:



തിരുവനന്തപുരം: ഭാര്യയെയും രണ്ട് മക്കളെയും ഭക്ഷണത്തിൽ എലിവിഷം ചേർത്ത് കൊലപ്പെടുത്താൻ ശ്രമിച്ച ഗൃഹനാഥൻ അറസ്റ്റിൽ. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം. 

പുല്ലൂര്‍മുക്ക് ഇടവൂര്‍കോണം എസ്.ആര്‍ മന്‍സിലില്‍ സുലൈമാന്‍ (59)ആണ് അറസ്റ്റിലായത്. ഭാര്യ പാചകം ചെയ്ത് വെച്ച ഭക്ഷണത്തില്‍ ഇയാള്‍ എലിവിഷം കലര്‍ത്തുകയായിരുന്നു. 

തുടര്‍ന്ന് ഭക്ഷണം കഴിച്ച സുലൈമാന്‍റെ ഭാര്യ റസിയയും മകള്‍ നിഷയും അവശനിലയിലായി. ഭാര്യയും മകളും നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സുലൈമാനെ വൈദ്യപരിശോധനയ്ക്ക് ശേഷം റിമാന്‍ഡ് ചെയ്തു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/K9HGPi6sF9nFJuDUTC4VNe

ഇടുക്കിയിൽ ഫില്ലർ കുഴിക്കുള്ളിൽ യുവാവ് മരിച്ച നിലയിൽ

ഇടുക്കി: കെട്ടിട നിർമാണത്തിനായി കുഴിച്ച ഫില്ലർ കുഴിക്കുള്ളിൽ അജ്ഞാതൻ മരിച്ച നിലയിൽ. ഇടുക്കി തൂക്കുപാലം ബസ് സ്റ്റാൻഡിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം മൃതദേഹം പുറത്തെടുത്തെങ്കിലും മരിച്ചത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല. അബദ്ധത്തിൽ കുഴിയിൽ വീണ് മരിച്ചതാണെന്നാണ് കരുതുന്നത്. 

ബസ് സ്റ്റാൻഡിലെയും ബിവറേജസ് ഔട്ട്ലെറ്റിലെയും സമീപപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഫോറൻസിക്ക് വിദഗ്ധർ, ഡോഗ് സ്ക്വാഡ്, വിരലടയാളവിദഗ്ധർ തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി. വെള്ളിയാഴ്ച്ച രാവിലെ 11.30 ഓടെയാണ് മൃതദേഹം കാണുന്നത്. 

സമീപത്തെ പെട്രോൾ പമ്പിൽ നിന്നും ഇന്ധനം വാങ്ങുവാനായി കുപ്പി അന്വേഷിച്ച് പോയവരാണ് ആദ്യം മൃതദേഹം കണ്ടത്. ഇവർ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹത്തിന് സമീപത്തായി ഭക്ഷണ അവശിഷ്ടങ്ങളും ഗ്ലാസും കണ്ടെത്തിയിട്ടുണ്ട്. കുഴിയിൽ കാൽവഴുതി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളെജിലേക്ക് മാറ്റി. 

Share it:

Crime

Post A Comment: