ഇടുക്കി: പീരുമേട്ടിൽ ഫയർ ഫോഴ്സ് വാഹനം മറിഞ്ഞ് ഉദ്യോഗസ്ഥന് പരുക്ക്. പീരുമേട് ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷന് സമീപത്ത് ശനിയാഴ്ച്ച വൈകിട്ട് ഏഴോടെയാണ് അപകടം സംഭവിച്ചത്.
വിനോദ സഞ്ചാരികളുടെ വാഹനവുമായി കൂട്ടിയിടിച്ച ഫയർ ഫോഴ്സ് വാഹനം നിയന്ത്രണം വിട്ട് സ്വകാര്യ വ്യക്തിയുടെ വീടിനു മുന്നിലേക്ക് മറിയുകയായിരുന്നു.
സ്റ്റേഷന്‍ ഓഫീസര്‍ ബാബു രാജി (53)നാണ് പരുക്കേറ്റത്. ഇദ്ദേഹത്തെ കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ജിസ് നിസാര പരുക്കുകളോടെ രക്ഷപെട്ടു. മൈക്കിള്‍ ജോസഫിന്‍റെ വീടീനു മുന്നിലേക്കാണ് വാഹനം മറിഞ്ഞത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T
Post A Comment: