പാലക്കാട്: കുളിക്കാനിറങ്ങിയ അഞ്ച് വിദ്യാർഥികൾ മുങ്ങി മരിച്ചു. വാൽപ്പാറ ഷോളയാര്‍ എസ്‌റ്റേറ്റിലെ പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു വിദ്യാര്‍ഥികള്‍. അതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. കോയമ്പത്തൂരിലെ ഒരു കോളജിലെ വിദ്യാര്‍ഥികളാണ് ഇവരെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കോയമ്പത്തൂര്‍ ഉക്കടം സ്വദേശികളാണ് മരിച്ച വിദ്യാര്‍ഥികള്‍. ശരത്, അജയ്, റാഫേല്‍, വിനീത്, ധനുഷ് എന്നിവരാണ് മരിച്ചത്. വൈകിട്ട് നാലരയോടെ പത്തംഗ സംഘം ഇവിടെ കുളിക്കാനെത്തിയിരുന്നു. ഈ സംഘത്തിലെ അഞ്ച് പേരാണ് കുളിക്കാനിറങ്ങിയത്. ഇതില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ടപ്പോള്‍ മറ്റു നാല് പേര്‍ ചേര്‍ന്നു രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അഞ്ച് പേരും അപകടത്തില്‍പ്പെടുകയായിരുന്നുവെന്നും നിഗമനമുണ്ട്. ഇതില്‍ വ്യക്തത വന്നിട്ടില്ല.
അപകടം നടന്നതിനു പിന്നാലെ സംഘത്തിലെ ശേഷിക്കുന്നവരാണ് നാട്ടുകാരെ വിവരം അറിയിച്ചത്. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേര്‍ന്നു തിരച്ചില്‍ നത്തിയിരുന്നു. പിന്നാലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1
ശിൽപ ഷെട്ടിയും രാജ് കുന്ദ്രയും വേർപിരിയുന്നു
മുംബൈ: നടി ശിൽപ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും തമ്മിൽ വേർപിരിയുന്നതായി റിപ്പോർട്ട്. കുന്ദ്രയുടെ തന്നെ ട്വീറ്റിലാണ് വേർപിരിയലിന്‍റെ സൂചനകളുള്ളത്. കുന്ദ്രയുടെ ജീവിത കഥ പറയുന്ന യുടി 69 റിലീസിനൊരുങ്ങുമ്പോഴാണ് ഇരുവരുടെയും വേർപിരിയലും സിനിമാ ലോകത്ത് ചർച്ചയാകുന്നത്.
ഞങ്ങൾ വേർപിരിയുകയാണെന്നാണ് രാജ് കുന്ദ്ര ട്വീറ്റ് ചെയ്തത്. ആരുമായാണ് വേർപിരിഞ്ഞതെന്ന് ട്വീറ്റിൽ സൂചിപ്പിക്കുന്നില്ല. ശിൽപയുമായി വേർപിരിഞ്ഞുവെന്ന സൂചനകളാണ് കുന്ദ്ര നൽകുന്ന തരത്തിലാണ് പൊതുവെയുള്ള വ്യാഖ്യാനം. ഞങ്ങൾ പിരിഞ്ഞു. പ്രയാസകരമായ ഈ ഘട്ടത്തിൽ ഞങ്ങൾക്ക് സമയം അനുവദിക്കണം എന്നാണ് കുന്ദ്ര ട്വീറ്റ് ചെയ്തത്. ഹൃദയഭേദകം എന്നതിന്‍റെ ഒരു ഇമോജിയും ഈ ട്വീറ്റിലുണ്ട്. രാജ് കുന്ദ്രയും ശിൽപയും വിവാഹിതരായിട്ട് 14 വർഷം തികയുന്നു.
അതേസമയം രാജ് കുന്ദ്രയുടെ ട്വീറ്റ് പുതിയ സിനിമയുടെ പ്രചാരണ തന്ത്രമാണെന്നും ഒരുവിഭാഗം ആളുകൾ വാദിക്കുന്നുണ്ട്. രാജ്കുന്ദ്രയും ശിൽപയും പൊതുചടങ്ങകളിലെല്ലാം ഒരുമിച്ചാണ് ഇപ്പോഴും പങ്കെടുക്കാറുള്ളത്. അതിനാൽ കുന്ദ്രയുടെ ട്വീറ്റ് തെറ്റിധരിപ്പിക്കാൻ വേണ്ടിയുള്ളതാണെന്നും അവർ അവകാശപ്പെടുന്നു.
നീലച്ചിത്ര നിർമാണ കേസിൽ അറസ്റ്റിലായതിന് ശേഷമാണ് വ്യവസായിയായ രാജ് കുന്ദ്ര കൂടുതൽ ശ്രദ്ധനേടുന്നത്. അശ്ലീലച്ചിത്രം നിർമിച്ച് ആപ്പുകളിലൂടെ പ്രചരിപ്പിച്ച കേസിൽ 2021ലാണ് രാജ് കുന്ദ്ര അറസ്റ്റിലാകുന്നത്. ജൂലൈ 19 മുതൽ 63 ദിവസം രാജ് കുന്ദ്ര ജയിലിൽ കഴിഞ്ഞിരുന്നു. ഈ കാലയളവിലെ കഥയാകും പുതിയ ചിത്രം പറയുക.
Post A Comment: