കോഴിക്കോട്: മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ നടനും ബിജെപി നേതാവുമായി സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു. ഐപിസി 354 എ വകുപ്പാണ് നടക്കാവ് പൊലീസ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്റ്റേഷന്‍ ജാമ്യം ലഭിക്കാത്ത വകുപ്പാണിത്.
രണ്ട് വര്‍ഷം വരെ തടവോ, പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ഇന്നലെ രാവിലെ കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ മാധ്യമപ്രവര്‍ത്തകരോട് സുരേഷ് ഗോപി സംസാരിക്കുന്നതിന്‍റെ ഇടയിലാണ് വിവാദ സംഭവം നടന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തുടര്‍ ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ ചുമലില്‍ അനുവാദമില്ലാതെ സുരേഷ് ഗോപി പിടിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തക ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും സുരേഷ് ഗോപി വീണ്ടും കൈ ചുമലില്‍ വയ്ക്കാന്‍ ശ്രമിച്ചു.
ഈ സമയത്ത് മാധ്യമപ്രവര്‍ത്തക കൈ തട്ടി മാറ്റുകയായിരുന്നു. സംഭവം വിവാദമായതോടെ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് ക്ഷമ ചോദിച്ച് രംഗത്ത് വന്നിരുന്നു. എന്നാല്‍ സുരേഷ് ഗോപിയുടേത് വിശദീകരണം മാത്രമാണെന്നും മാപ്പ് പറച്ചില്‍ അല്ലെന്നും ചൂണ്ടിക്കാട്ടിയാണ് മാധ്യമപ്രവര്‍ത്തക നിയമ നടപടിയുമായി മുന്നോട്ട് പോയത്.
സംഭവത്തില്‍ ഇന്ന് രാവിലെയാണ് മാധ്യമപ്രവര്‍ത്തക കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ഈ പരാതി പിന്നീട് നടക്കാവ് പൊലീസിന് കൈമാറി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/G3kWoJQhFFb3jnAVEeRmzi
തൂക്കുപാലത്ത് മരിച്ചയാളെ തിരിച്ചറിഞ്ഞു
ഇടുക്കി: കെട്ടിട നിർമാണത്തിനായി കുഴിച്ച ഫില്ലർ കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കാഞ്ഞിരപ്പള്ളി സ്വദേശി. ഇന്നലെയാണ് തൂക്കുപാലം ബസ് സ്റ്റാൻഡിനു സമീപം നിർമാണത്തിലിരുന്ന സ്ഥലത്ത് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ മരിച്ചത് കാഞ്ഞിരപ്പള്ളി പാറമട പടിഞ്ഞാട്ട് കോളനി കയ്യാലക്കൽ സിജു (42) ആണെന്ന് കണ്ടെത്തി.
ഇയാൾ തൂക്കുപാലത്ത് എത്തിയത് എന്തിനാണെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചു വരികയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളെജിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളുടെ ബന്ധുക്കളുമായി ബന്ധപ്പെടുവാൻ പോലീസ് സംഘം കാഞ്ഞിരപ്പള്ളിയിലേക്ക് തിരിച്ചു.
കഴിഞ്ഞ ദിവസം രാവിലെയാണ് അജ്ഞാതനെ തൂക്കുപാലം ബസ് സ്റ്റാൻഡിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വകാര്യ വ്യക്തി നിർമ്മിക്കുന്ന വ്യാപാര സ്ഥാപനത്തിനായി ഫില്ലർ സ്ഥാപിക്കുന്നതിന് കുഴിച്ച കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. കുഴിയിൽ കാൽവഴുതി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
Post A Comment: