ഇടുക്കി: നിരവധി പേരിൽ നിന്നും പണം നൽകാതെ ഏലക്കായ വാങ്ങി കട്ടപ്പനയിൽ നിന്നും മുങ്ങിയ യുവാവ് നടത്തിയത് വൻ ആസൂത്രണം. കട്ടപ്പന നഗരത്തിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്‌തിരുന്ന യുവാവാണ് സ്ഥാപനത്തിലെ ഇടപാടുകാരായ പലരിൽ നിന്നും 10 ലക്ഷത്തോളം രൂപയുടെ ഏലക്കായ കൈക്കലാക്കിയ ശേഷം മുങ്ങിയത്.
പേഴുംകണ്ടം സ്വദേശിയായ ഇയാൾ നാളുകളായി തട്ടിപ്പിന് കളമൊരുക്കിയിരുന്നതായിട്ടാണ് പുറത്ത് വരുന്ന വിവരം. സ്ഥാപനത്തിലെത്തുന്ന ഇടപാടുകാരുമായി നല്ല അടുപ്പം സൂക്ഷിച്ചിരുന്ന ഇയാൾ സാമ്പത്തിക കാര്യത്തിൽ അടക്കം കണിശക്കാരനായിരുന്നു.
ഈ മാസം 12 മുതലാണ് യുവാവിനെ കാണാതായത്. ഇതോടെയാണ് വൻ തട്ടിപ്പ് പുറത്ത് വരുന്നത്. നിരവധി പേരിൽ നിന്നും ഏലക്കായ വാങ്ങിയ ഇയാൾ ഇത് മറിച്ചു വിൽപ്പന നടത്തി ഈ പണവുമായി നാടു വിട്ടെന്ന സൂചനകളാണ് പുറത്ത് വരുന്നത്. അതേസമയം യുവാവ് വൻ തട്ടിപ്പ് നടത്തി സ്ഥലം വിട്ടിട്ടും പൊലീസ് കാര്യമായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന ആക്ഷേപവുമുണ്ട്.
ജോലി ചെയ്‌തിരുന്ന വ്യാപാര സ്ഥാപനത്തില്‍ ഇടപാടു നടത്തിയിരുന്നവരുമായി വര്‍ഷങ്ങളായി ഇടപെട്ടുകൊണ്ടിരുന്നത് ഈ യുവാവായിരുന്നു. നല്‍കുന്ന ഉല്‍പ്പന്നങ്ങളുടെ പണം കൃത്യമായി അക്കൗണ്ടിലേക്ക് ഇട്ടു നല്‍കുകയും ചെയ്തിരുന്നു. വര്‍ഷങ്ങളായി വിശ്വസ്തനായി ജോലി നോക്കിയിരുന്നതിനാല്‍ തന്നെ സ്ഥാപനത്തിലെ ഇടപാടുകളും ഇയാളായിരുന്നു നോക്കിക്കൊണ്ടിരുന്നത്.
ഇതിനിടെ കഴിഞ്ഞ ചില ആഴ്ച്ചകളായി ഇയാള്‍ പലരില്‍ നിന്നും ഏലക്കായ മൊത്തമായി വാങ്ങി സൂക്ഷിച്ചു. നാളുകളായി ഇടപാടു നടത്തുന്നതിനാല്‍ രൊക്കം പണം ആരും ആവശ്യപ്പെട്ടതുമില്ല. ഈ മാസം 12നാണ് യുവാവിനെ കാണാതായതായി വിവരം പുറത്ത് വരുന്നത്. തുടര്‍ന്ന് ഉല്‍പ്പന്നം നല്‍കിയവര്‍ അന്വേഷിച്ചപ്പോള്‍ ഇയാള്‍ നാടു വിട്ടതായി കണ്ടെത്തി.
കട്ടപ്പന പോലീസില്‍ വിവരം അറിയിക്കുകയും പരാതി നല്‍കുകയും ചെയ്‌തെങ്കിലും ഇയാള്‍ മുംബൈയിലേക്ക് കടന്നതായിട്ടാണ് സൂചന. കിലോയ്ക്ക് 1700 രൂപ വില പറഞ്ഞ് പലരില്‍ നിന്നും വാങ്ങിയ ഏലക്കായ 1600 രൂപയ്ക്കാണ് മറിച്ചു വില്‍പ്പന നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ഈ പണവുമായിട്ടാണ് ഇയാള്‍ നാടുവിട്ടത്. ഇയാൾക്ക് പിന്നിൽ കൂടുതൽ പേരുണ്ടാകാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1
ശിൽപ ഷെട്ടിയും രാജ് കുന്ദ്രയും വേർപിരിയുന്നു
മുംബൈ: നടി ശിൽപ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും തമ്മിൽ വേർപിരിയുന്നതായി റിപ്പോർട്ട്. കുന്ദ്രയുടെ തന്നെ ട്വീറ്റിലാണ് വേർപിരിയലിന്‍റെ സൂചനകളുള്ളത്. കുന്ദ്രയുടെ ജീവിത കഥ പറയുന്ന യുടി 69 റിലീസിനൊരുങ്ങുമ്പോഴാണ് ഇരുവരുടെയും വേർപിരിയലും സിനിമാ ലോകത്ത് ചർച്ചയാകുന്നത്.
ഞങ്ങൾ വേർപിരിയുകയാണെന്നാണ് രാജ് കുന്ദ്ര ട്വീറ്റ് ചെയ്തത്. ആരുമായാണ് വേർപിരിഞ്ഞതെന്ന് ട്വീറ്റിൽ സൂചിപ്പിക്കുന്നില്ല. ശിൽപയുമായി വേർപിരിഞ്ഞുവെന്ന സൂചനകളാണ് കുന്ദ്ര നൽകുന്ന തരത്തിലാണ് പൊതുവെയുള്ള വ്യാഖ്യാനം. ഞങ്ങൾ പിരിഞ്ഞു. പ്രയാസകരമായ ഈ ഘട്ടത്തിൽ ഞങ്ങൾക്ക് സമയം അനുവദിക്കണം എന്നാണ് കുന്ദ്ര ട്വീറ്റ് ചെയ്തത്. ഹൃദയഭേദകം എന്നതിന്‍റെ ഒരു ഇമോജിയും ഈ ട്വീറ്റിലുണ്ട്. രാജ് കുന്ദ്രയും ശിൽപയും വിവാഹിതരായിട്ട് 14 വർഷം തികയുന്നു.
അതേസമയം രാജ് കുന്ദ്രയുടെ ട്വീറ്റ് പുതിയ സിനിമയുടെ പ്രചാരണ തന്ത്രമാണെന്നും ഒരുവിഭാഗം ആളുകൾ വാദിക്കുന്നുണ്ട്. രാജ്കുന്ദ്രയും ശിൽപയും പൊതുചടങ്ങകളിലെല്ലാം ഒരുമിച്ചാണ് ഇപ്പോഴും പങ്കെടുക്കാറുള്ളത്. അതിനാൽ കുന്ദ്രയുടെ ട്വീറ്റ് തെറ്റിധരിപ്പിക്കാൻ വേണ്ടിയുള്ളതാണെന്നും അവർ അവകാശപ്പെടുന്നു.
നീലച്ചിത്ര നിർമാണ കേസിൽ അറസ്റ്റിലായതിന് ശേഷമാണ് വ്യവസായിയായ രാജ് കുന്ദ്ര കൂടുതൽ ശ്രദ്ധനേടുന്നത്. അശ്ലീലച്ചിത്രം നിർമിച്ച് ആപ്പുകളിലൂടെ പ്രചരിപ്പിച്ച കേസിൽ 2021ലാണ് രാജ് കുന്ദ്ര അറസ്റ്റിലാകുന്നത്. ജൂലൈ 19 മുതൽ 63 ദിവസം രാജ് കുന്ദ്ര ജയിലിൽ കഴിഞ്ഞിരുന്നു. ഈ കാലയളവിലെ കഥയാകും പുതിയ ചിത്രം പറയുക.
Post A Comment: