ഡെറാഡൂൺ: ഫോണിൽ അശ്ലീല വീഡിയോ കാണിച്ച ശേഷം ഏഴ് വയസുകാരനെ പീഡിപ്പിച്ചതായി പരാതി. 12 വയസുകാരനെതിരെയാണ് പരാതി. റായ്പൂർ ഏരിയായിലാണ് സംഭവം.
വീട്ടിൽ തനിച്ചായിരുന്ന ഏഴ് വയസുകാരനെ അശ്ലീല വീഡിയോകൾ കാണിച്ച് ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ്. കഴിഞ്ഞ ജൂണിലാണ് കേസിന് ആസ്പദമായ സംഭവം. ഇരയുടെ പിതാവ് ബുധനാഴ്ച പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
കുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് പ്രതി അകത്ത് കടന്നത്. തന്‍റെ മൊബൈൽ ഫോണിലെ അശ്ലീല വീഡിയോകൾ കാണിക്കുകയും പിന്നീട് മകനെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. തുടർന്ന് വീട്ടുകാരോട് ഇക്കാര്യം പറയരുതെന്ന് ആവശ്യപ്പെട്ട ശേഷം പ്രതി വീട്ടിൽ നിന്ന് പോയതെന്നും പിതാവ് പരാതിയിൽ ഉന്നയിക്കുന്നു.
പീഡനം നടന്ന അടുത്ത ദിവസം തന്നെ രണ്ട് കുടുംബങ്ങളും സംഭവത്തെക്കുറിച്ച് അറിഞ്ഞെങ്കിലും പൊലീസിൽ പരാതി നൽകിയിരുന്നില്ലെന്ന് ഒരു ഉദ്യോഗസ്ഥൻ ‘ടൈംസ് ഓഫ് ഇന്ത്യ’യോട് പറഞ്ഞു.
12 വയസുകാരനെ മറ്റൊരു പട്ടണത്തിലെ ബന്ധുവീട്ടിലേക്ക് അയക്കാമെന്നും പൊലീസിൽ പരാതിപ്പെടരുതെന്നും പ്രതിയുടെ വീട്ടുകാർ ഇരയുടെ കുടുംബത്തോട് അഭ്യർഥിച്ചതിനെ തുടർന്നാണിത്. എന്നാൽ ആഴ്ചകൾക്ക് മുമ്പ് പ്രതിയായ കുട്ടി തിരിച്ചെത്തിയതിനെ തുടർന്ന് ബുധനാഴ്ച വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl
Post A Comment: