തിരുവനന്തപുരം: കനത്ത മഴയിൽ വെള്ളം കയറിയ വീടിനുള്ളിൽ മൃതദേഹം. വെട്ടുകാടാണ് സംഭവം. വീടിനകത്ത് വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ബാലനഗര്‍ സ്വദേശി വിക്രമന്‍ (67) ആണ് മരിച്ചത്.
ഇദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ സ്ഥലത്തുണ്ടായിരുന്നില്ല. ഇന്ന് വീട്ടിലെത്തിയപ്പോഴാണ് വീടിനുള്ളിലെ വെള്ളക്കെട്ടില്‍ മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ കട്ടിലിനൊപ്പം വെള്ളം കയറിയ നിലയിലായിരുന്നു. വെള്ളമിറങ്ങിയ ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴയാണ് അനുഭവപ്പെട്ടത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T
കാമുകിയെ കാണാനെത്തിയ യുവാവിന്‍റെ ജനനേന്ദ്രിയം നഷ്‌ടമായി
ബീഹാർ: കാമുകിയുടെ ക്ഷണം സ്വീകരിച്ച് വീട്ടിലെത്തിയ കാമുകന് ജനനേന്ദ്രിയം നഷ്‌ടമായി. ബീഹാറിലെ മുസാഫർപൂരിലാണ് നടുക്കുന്ന സംഭവം നടന്നത്. പിതാവിന് ഹൃദയാഘാതമാണെന്നും ഉടൻ ആശുപത്രിയിലെത്തിക്കാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടിയാണ് യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ചത്.
എന്നാൽ കാമുകിയുടെ വാക്ക് കേട്ട് വീട്ടിലെത്തിയ യുവാവിനെ നേരിടേണ്ടി വന്നത് കൊടും ക്രൂരതയാണ്. ലൈംഗികാവയവം നഷ്ടപ്പെട്ട യുവാവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തന്‍റെ മകനും പ്രതിയുടെ മകളും തമ്മില്‍ ഏറെ നാളായി പ്രണയത്തിലായിരുന്നുവെന്ന് യുവാവിന്‍റെ അച്ഛന്‍ പറയുന്നു. ഈ പ്രണയത്തിനോട് യുവതിയുടെ വീട്ടുകാര്‍ക്ക് താല്‍പര്യമില്ലായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ നാലരയോടെ യുവാവിന് പെണ്‍കുട്ടിയുടെ ഫോണ്‍ വരികയായിരുന്നു. തന്‍റെ പിതാവിന് ഹൃദയാഘാതമാണെന്നും ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ് പെണ്‍കുട്ടി യുവാവിനെ വിളിച്ചത്. ഈ സമയം യുവാവ് ജിമ്മില്‍ പോകാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു എന്നാണ് വിവരം.
പെണ്‍കുട്ടിയുടെ ഫോണ്‍ എത്തിയതോടെ യുവാവ് ജിമ്മില്‍ പോകുന്നത് അവസാനിപ്പിച്ച് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തുകയായിരുന്നു.
അവിടെ യുവാവിനെ കാത്തിരുന്നത് പെണ്‍കുട്ടിയുടെ പിതാവും സഹോദരനുമായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരന്‍ യുവാവിനെ അവിടെ വച്ച് കരൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് യുവാവിന്‍റെ ജനനേന്ദ്രിയം മുറിച്ചു മഗാറ്റുകയായിരുന്നു. ഈ ക്രൂരത നടക്കുന്ന സമയത്ത് പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും സംഭവ സ്ഥലത്തുണ്ടായിരുന്നു എന്നും പൊലീസ് പറഞ്ഞു.
യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച പെണ്‍കുട്ടിയുടെ സഹോദരന്‍ യുവാവിന്‍റെ സ്വര്‍ണ ചെയിന്‍, മോതിരം, മൊബൈല്‍ ഫോണ്‍ എന്നിവ തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു. നിലവില്‍ യുവാവ് ബൈരിയയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് വിവരരം. യുവാവിന്‍റെ നില ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
അതേ സമയം, യുവാവിന്‍റെ പിതാവ് പെണ്‍കുട്ടിയുടെ അമ്മയ്ക്കും സഹോദരനുമെതിരെ സരായഗഞ്ച് ഗോല റോഡിലുള്ള സിറ്റി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
Post A Comment: