കൊച്ചി: വിൽപ്പനക്കായി എത്തിച്ച ബ്രൗൺ ഷുഗറുമായി യുവതി അറസ്റ്റിൽ. അസാം സ്വദേശി കരിമിന്‍റെ ഭാര്യ ഹാഫിജ (46) ആണ് അറസ്റ്റിലായത്. കോതമംഗലം ഇരുമലപ്പടിയില്‍ വാടക വീട്ടില്‍ നിന്നാണ് അറസ്റ്റിലായത്. 1.5 ഗ്രാം ബ്രൗണ്‍ ഷുഗറും വിൽപനക്കായി ഉപയോഗിച്ച ഒഴിഞ്ഞ ബോട്ടിലുകളും കണ്ടെടുത്തു.
വാടക്ക് താമസിച്ചു വരുന്ന കോതമംഗലം ഇരുമലപ്പടിയിലെ വാടക വീട്ടില്‍ എക്‌സൈസ് സംഘം നടത്തിയ റെയ്ഡിലാണ് അറസ്റ്റ്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. ശ്രീരാജിന്‍റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly
Post A Comment: