ഗ്വാങ്ജു: ജീവനുള്ള നീരാളി തൊണ്ടയിൽ കുടുങ്ങി 82 കാരൻ മരിച്ചു. ദക്ഷിണ കൊറിയൻ നഗരമായ ഗ്വാങ്ജുവിലാണ് സംഭവം. ജീവനുള്ള നീരാളിയെ ഉപയോഗിച്ചുള്ള പ്രത്യേക വിഭവം കഴിക്കാന്‍ ശ്രമിക്കവെയാണ് സംഭവം. നീരാളിയുടെ കൈകള്‍ അന്നനാളത്തില്‍ കുടുങ്ങി ശ്വാസം മുട്ടലനുഭവപ്പെട്ട ഇയാൾ ഹൃദയാഘാതത്തിന് പിന്നാലെയാണ് മരണത്തിന് കീഴടങ്ങിയത്. ജീവനുള്ള നീരാളിയെ ഉപയോഗിച്ച് നിർമിക്കുന്ന സാന്‍ നാക്ജി എന്ന വിഭവമാണ് 82കാരന്‍റെ ജീവനെടുത്തത്.
ഭക്ഷണം കഴിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥതകള്‍ നേരിട്ട ഇയാളെ ആശുപത്രിയിലെത്തിക്കുമ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. ജീവനുള്ള നീരാളിയില്‍ ഉപ്പും കടുകെണ്ണയും പുരട്ടി കഴിക്കുന്നത് ദക്ഷിണ കൊറിയയിലെ കുപ്രസിദ്ധമായ രീതിയാണ്. 2003ല്‍ പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രമായ ഓള്‍ഡ് ബോയിലെ ഒരു രംഗത്തിന് ശേഷമാണ് സാന്‍ നാക്ജി വൈറലായത്.
ഈ വിഭവം കഴിക്കാന്‍ ശ്രമിച്ച പലരും മരിക്കുകയും ആശുപത്രിയിലായിട്ടും ഭക്ഷണ പ്രേമികള്‍ റിസ്‌ക് എടുക്കാന്‍ തയ്യാറാണെന്നാണ് ഹോട്ടലുടമകള്‍ പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കുന്നത്. 2007ലും 2012ലും മൂന്ന് പേരും, 2013ല്‍ രണ്ട് പേരും 2019ല്‍ ഒരാളും സാന്‍ നാക്ജി കഴിച്ച് മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ ഭക്ഷണങ്ങളിലൊന്നായാണ് സാന്‍ നാക്ജി വിശേഷിക്കപ്പെട്ടിട്ടുള്ളത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/G3kWoJQhFFb3jnAVEeRmzi
ഇടുക്കിയിൽ ഫില്ലർ കുഴിക്കുള്ളിൽ യുവാവ് മരിച്ച നിലയിൽ
ഇടുക്കി: കെട്ടിട നിർമാണത്തിനായി കുഴിച്ച ഫില്ലർ കുഴിക്കുള്ളിൽ അജ്ഞാതൻ മരിച്ച നിലയിൽ. ഇടുക്കി തൂക്കുപാലം ബസ് സ്റ്റാൻഡിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം മൃതദേഹം പുറത്തെടുത്തെങ്കിലും മരിച്ചത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല. അബദ്ധത്തിൽ കുഴിയിൽ വീണ് മരിച്ചതാണെന്നാണ് കരുതുന്നത്.
ബസ് സ്റ്റാൻഡിലെയും ബിവറേജസ് ഔട്ട്ലെറ്റിലെയും സമീപപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഫോറൻസിക്ക് വിദഗ്ധർ, ഡോഗ് സ്ക്വാഡ്, വിരലടയാളവിദഗ്ധർ തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി. വെള്ളിയാഴ്ച്ച രാവിലെ 11.30 ഓടെയാണ് മൃതദേഹം കാണുന്നത്.
സമീപത്തെ പെട്രോൾ പമ്പിൽ നിന്നും ഇന്ധനം വാങ്ങുവാനായി കുപ്പി അന്വേഷിച്ച് പോയവരാണ് ആദ്യം മൃതദേഹം കണ്ടത്. ഇവർ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹത്തിന് സമീപത്തായി ഭക്ഷണ അവശിഷ്ടങ്ങളും ഗ്ലാസും കണ്ടെത്തിയിട്ടുണ്ട്. കുഴിയിൽ കാൽവഴുതി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളെജിലേക്ക് മാറ്റി.
Post A Comment: