www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1722) Idukki (1690) Mostreaded (1603) Crime (1339) National (1177) Entertainment (822) Viral (413) world (411) Video (349) Health (195) mollywood (160) Gallery (157) sports (135) Gulf (129) Trending (109) business (92) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) Sex (23) auto (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) editorial (7) home and decor (6) boxoffice (2)

കല്യാണത്തിന് മുമ്പ് ആൺ സുഹൃത്തിനൊപ്പം ഹോട്ടൽ മുറിയിൽ; യുവതി മരിച്ച നിലയിൽ

Share it:



ഗാസിയാബാദ്: വിവാഹ ഷോപ്പിങ്ങിനിടെ ആൺ സുഹൃത്തിനൊപ്പം ഹോട്ടൽ മുറിയിൽ താമസിച്ച യുവതി മരിച്ച നിലയിൽ. ഉത്തർപ്രദേശിലെ ഗാസിയാ ബാദിലാണ് സംഭവം നടന്നിരിക്കുന്നത്. വിവാഹത്തിന് ഒരു മാസം മാത്രം ശേഷിക്കെയാണ് യുവതിയുടെ മരണം.  

ഗാസിയാബാദിലെ ദസ്‌ന പ്രദേശത്തെ ഹോട്ടലിലാണ് ഞായറാഴ്ച പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസം മുമ്പാണ് ഹാപൂരിൽ നിന്ന് വിവാഹ ഷോപ്പിങിനായി യുവതി ഇവിടെ എത്തിയത്.  

ഹാപൂരിലെ ധൗലാനയിൽ താമസിക്കുന്ന 23 കാരിയായ ഷെഹ്‌സാദിയെയാണ് ഹോട്ടലിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. നവംബറിൽ ഡൽഹി സ്വദേശിയായ യുവാവുമായി ഷെഹ്‌സാദിയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. 

വിവാഹത്തോട് അനുബന്ധിച്ച് കഴിഞ്ഞ വെള്ളിയാഴ്ച, തന്‍റെ സുഹൃത്തായ അജ്‌റുദ്ദീനൊപ്പം വിവാഹ ഷോപ്പിങ് നടത്താനെന്നു പറഞ്ഞ് പെൺകുട്ടി വീട്ടിൽ നിന്നും പുറപ്പെടുകയായിരുന്നു. അന്നു രാത്രി 11 ഓടെ  സുഹൃത്ത് അജ്‌റുദ്ദീനൊപ്പം താമസിക്കാൻ പെൺകുട്ടി ദസ്‌നയിലെ അനന്ത് ഹോട്ടലിലെത്തുകയായിരുന്നു എന്നും ഹോട്ടൽ ജീവനക്കാർ പറയുന്നു. 

ഹോട്ടലിൽ 209-ാം നമ്പർ മുറിയാണ് ഇരുവർക്കും ജീവനക്കാർ അനുവദിച്ചത്. പിറ്റേന്ന് രാവിലെ ഇതേ മുറിയിൽ പെൺകുട്ടിയുടെ മൃതദേഹം കാണപ്പെടുകയായിരുന്നു. പെൺകുട്ടിക്കൊപ്പം ഹോട്ടലിൽ താമസിച്ചിരുന്ന സുഹൃത്ത് അജ്‌റുദ്ദീൻ തന്നെയാണ് ഷെഹ്‌സാദിയുടെ സഹോദരൻ ഡാനിഷിനെ വിളിച്ച് സഹോദരി മരണപ്പെട്ട വിവരം അറിയിച്ചത്. വിവരമറിഞ്ഞ് ലോക്കൽ വേവ്സിറ്റി പൊലീസ് സംഭവ സ്ഥലത്ത് എത്തി. 

യുവതി കൊല്ലപ്പെട്ട മുറി പരിശോധിച്ച പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. അതേസമയം തന്‍റഎ സഹോദരി ഷഹ്‌സാദിയുടെ മരണം കൊലപാതകമാണെന്ന് സഹോദരൻ ഡാനിഷ് ആലോചിച്ചു. ഷഹ്‌സാദിയുടെ മരണത്തിന് പിന്നിൽ അജ്‌റുദ്ദീൻ ആണെന്നും ഡാനിഷ് കുറ്റപ്പെടുത്തി. 

 ശനിയാഴ്ച രാത്രി ഹോട്ടൽ മുറിയുടെ താക്കോൽ റിസപ്ഷനിൽ നൽകിയ ശേഷം അജ്‌റുദീൻ ഒളിവിൽ പോവുകയായിരുന്നു എന്നാണ് ഹോട്ടൽ ജീവനക്കാർ പറയുന്നത്. ഇയാളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. പെൺകുട്ടിയുടെ മരണം ആത്മഹത്യയാണോ കൊലപാതകം ആണോ എന്ന കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമല്ല ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ എന്നും പൊലീസ് അറിയിച്ചു.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LI5CtDALiuGFq6TUngq6K5


Share it:

Crime

Post A Comment: