തിരുവനന്തപുരം: സിനിമ തീയേറ്ററിൽ കയറി നഗ്നനായി മോഷണം നടത്തുന്നയാൾ പിടിയിൽ. സിനിമ കാണാൻ എത്തിയ രണ്ട് യുവതികളുടെ പഴ്സ് നഷ്ടമായെന്ന പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. സിസി ടിവിയിൽ ഇയാൾ നഗ്നനാകുന്നതും മോഷണം നടത്തുന്നതും പതിഞ്ഞിട്ടുണ്ട്.
കഴിഞ്ഞദിവസം തിരുവനന്തപുരം ആറ്റിങ്ങലിലെ ഒരു തീയേറ്ററിലാണ് സംഭവം. സിനിമ കാണാനെന്ന പേരില്‍ ആദ്യം എത്തുകയും സിനിമ തുടങ്ങിയ ശേഷം ആളുകള്‍ കാണാതെ വിവസ്ത്രനായി മോഷണം നടത്തുകയുമാണ് യുവാവിന്‍റെ രീതിയെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
അര്‍ദ്ധ നഗ്നനായ ശേഷം ഇയാള്‍ മുട്ടില്‍ ഇഴഞ്ഞ് സിനിമ കാണാനെത്തിയവരുടെ സീറ്റിന് അടുത്തെത്തി മോഷണം നടത്തുന്നതാണ് സിസിടിവിയില്‍ പതിഞ്ഞത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LI5CtDALiuGFq6TUngq6K5
ഇടുക്കിയിൽ ഇടിമിന്നലേറ്റ് രണ്ട് പേർക്ക് പരുക്ക്
ഇടുക്കി: നെടുങ്കണ്ടത്തിന് സമീപം കരുണാപുരത്ത് അച്ഛനും മകനും ഇടിമിന്നലേറ്റ് പരുക്ക്. തേർഡ് ക്യാമ്പ് മൂലശേരിൽ സുനിൽ കുമാർ മകൻ ശ്രീനാഥ് എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രി 10 ഓടെയാണ് സംഭവം നടന്നത്.
പാമ്പാടിയിലെ ബന്ധുവിന്‍റെ ശവസംസ്കാര ചടങ്ങുകൾക്ക് ശേഷം തേർഡ്ക്യാമ്പിലെ വീട്ടിൽ എത്തിയ സമയത്താണ് അപകടം. ഭക്ഷണം കഴിച്ച ശേഷം വീടിനുള്ളിൽ ഇരിക്കുകയായിരുന്ന സമയത്താണ് ഇടിമിന്നലുണ്ടായത്.
മിന്നലിൽ തലയ്ക്കും കാലിനും മുറിവുകളേറ്റ സുനിലിനെയും മകനെയും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിൽസയ്ക്ക് ശേഷം തേനി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
കല്ലാർ ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് ശ്രീനാഥ്. ശ്രീനാഥ് അപകടനില തരണം ചെയ്തതായി ബന്ധുക്കൾ അറിയിച്ചു. എന്നാൽ സുനിൽ ഇപ്പോഴും തേനി മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ്.
ഇന്നലെ രാത്രി 10 ഓടെ അതിർത്തി മേഖലയിൽ ഇടിമിന്നലോട് കൂടി അതിശക്തമായ മഴയാണ് ഉണ്ടായത്. കരുണാപുരം, കൂട്ടാർ, തേർഡ്ക്യാമ്പ്, രാമക്കൽമേട്, തൂക്കുപാലം, മുണ്ടിയെരുമ, നെടുങ്കണ്ടം, പാറത്തോട്, ഉടുമ്പൻചോല തുടങ്ങിയ മേഖലകളിൽ എല്ലാം നാല് മണിക്കൂറോളം അതിശക്തമായ മഴ പെയ്തു.
കഴിഞ്ഞ ആഴ്ച നെടുങ്കണ്ടം എഴുകുംവയലിൽ ഇടിമിന്നലേറ്റ് ഒരാൾക്ക് പരിക്കേറ്റിരുന്നു. വീട് ഭാഗികമായി തകരുകയും ചെയ്തിരുന്നു. ജില്ലാ ഭരണകൂടം ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Post A Comment: