തൃശൂർ: ചിറയിൽ കുളിക്കാനിറങ്ങിയ നാല് വിദ്യാർഥികൾ മുങ്ങി മരിച്ചു. തൃശൂർ പുത്തൂരിനടുത്ത് കൈനൂർ ചിറയിലാണ് ദുരന്തമുണ്ടായത്. കോളെജ് വിദ്യാർഥികളായ കുറ്റൂർ സ്വദേശി അഭിൻ ജോൺ (വിലങ്ങാടൻ വീട്), അർജുൻ കെ, പൂങ്കുന്നം സ്വദേശി നിവേദ് കൃഷ്ണ, വടൂക്കര സ്വദേശി സിയാദ് ഹുസൈന്‍ (തോട്ടു പുറത്ത് ഹൗസ്) എന്നിവരാണ് മരിച്ചത്.
അബി ജോൺ സെന്‍റ് എൽത്തുരത്ത് സെന്‍റ് അലോഷ്യസ് കോളെജിലെ ഡിഗ്രി വിദ്യാർഥിയും മറ്റുള്ളവർ തൃശൂർ സെന്‍റ് തോമസ് കോളെജിലെ ബിരുദ വിദ്യാർത്ഥികളുമാണ്.
ഇന്ന് ഉച്ചയ്ക്ക് 2.45 നാണ് അപകടമുണ്ടായത്. ചിറയിൽ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായതെന്ന് പൊലീസ് പറയുന്നു. ഒഴുക്കില്‍പ്പെട്ട ഒരു വിദ്യാർഥിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവരും അപകടത്തില്‍പ്പെട്ടത്.
നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും യുവാക്കളുടെ ജീവന്‍ രക്ഷിക്കാനായില്ല. ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ തൃശൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T
കാമുകിയെ കാണാനെത്തിയ യുവാവിന്‍റെ ജനനേന്ദ്രിയം നഷ്‌ടമായി
ബീഹാർ: കാമുകിയുടെ ക്ഷണം സ്വീകരിച്ച് വീട്ടിലെത്തിയ കാമുകന് ജനനേന്ദ്രിയം നഷ്‌ടമായി. ബീഹാറിലെ മുസാഫർപൂരിലാണ് നടുക്കുന്ന സംഭവം നടന്നത്. പിതാവിന് ഹൃദയാഘാതമാണെന്നും ഉടൻ ആശുപത്രിയിലെത്തിക്കാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടിയാണ് യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ചത്. എന്നാൽ കാമുകിയുടെ വാക്ക് കേട്ട് വീട്ടിലെത്തിയ യുവാവിനെ നേരിടേണ്ടി വന്നത് കൊടും ക്രൂരതയാണ്.
ലൈംഗികാവയവം നഷ്ടപ്പെട്ട യുവാവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തന്‍റെ മകനും പ്രതിയുടെ മകളും തമ്മില്‍ ഏറെ നാളായി പ്രണയത്തിലായിരുന്നുവെന്ന് യുവാവിന്‍റെ അച്ഛന്‍ പറയുന്നു. ഈ പ്രണയത്തിനോട് യുവതിയുടെ വീട്ടുകാര്‍ക്ക് താല്‍പര്യമില്ലായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ നാലരയോടെ യുവാവിന് പെണ്‍കുട്ടിയുടെ ഫോണ്‍ വരികയായിരുന്നു.
തന്‍റെ പിതാവിന് ഹൃദയാഘാതമാണെന്നും ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ് പെണ്‍കുട്ടി യുവാവിനെ വിളിച്ചത്. ഈ സമയം യുവാവ് ജിമ്മില്‍ പോകാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു എന്നാണ് വിവരം.
പെണ്‍കുട്ടിയുടെ ഫോണ്‍ എത്തിയതോടെ യുവാവ് ജിമ്മില്‍ പോകുന്നത് അവസാനിപ്പിച്ച് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തുകയായിരുന്നു. അവിടെ യുവാവിനെ കാത്തിരുന്നത് പെണ്‍കുട്ടിയുടെ പിതാവും സഹോദരനുമായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരന്‍ യുവാവിനെ അവിടെ വച്ച് കരൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് യുവാവിന്‍റെ ജനനേന്ദ്രിയം മുറിച്ചു മഗാറ്റുകയായിരുന്നു. ഈ ക്രൂരത നടക്കുന്ന സമയത്ത് പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും സംഭവ സ്ഥലത്തുണ്ടായിരുന്നു എന്നും പൊലീസ് പറഞ്ഞു.
യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച പെണ്‍കുട്ടിയുടെ സഹോദരന്‍ യുവാവിന്‍റെ സ്വര്‍ണ ചെയിന്‍, മോതിരം, മൊബൈല്‍ ഫോണ്‍ എന്നിവ തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു. നിലവില്‍ യുവാവ് ബൈരിയയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് വിവരരം. യുവാവിന്‍റെ നില ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
അതേ സമയം, യുവാവിന്‍റെ പിതാവ് പെണ്‍കുട്ടിയുടെ അമ്മയ്ക്കും സഹോദരനുമെതിരെ സരായഗഞ്ച് ഗോല റോഡിലുള്ള സിറ്റി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
Post A Comment: