മുംബൈ: പുതുമുഖമായെത്തി വളരെ വേഗം ആരാധക മനസ് കീഴടക്കിയ നടിയാണ് അനന്യ പാണ്ഡെ. തെന്നിന്ത്യൻ താരം വിജയ് ദേവരക്കൊണ്ടെയ്ക്കൊപ്പമുള്ള ലൈഗർ റിലീസിന് ശേഷം താരം സിനിമാ ലോകത്ത് വളരെ വേഗത്തിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.
ഇപ്പോൾ നടിക്ക് ഒരു അവാർഡ് നിശയിൽ പങ്കെടുക്കാൻ പോയപ്പോഴുണ്ടായ മോശം അനുഭവമാണ് സൈബർ ലോകത്ത് ചർച്ചയാകുന്നത്. കഴിഞ്ഞ ദിവസം നടന്നൊരു അവാർഡ് ദാന പരിപാടിയിൽ നിന്നുമുള്ളതാണ് വൈറലാകുന്ന വീഡിയോ.
കറുത്ത ഗൗൺ ധരിച്ചാണ് അനന്യ എത്തിയത്. പരിപാടി നടക്കുന്ന വേദിയിലേക്ക് കടന്നു വരുന്ന അനന്യയാണ് വീഡിയോയിലുള്ളത്. ഒരു ആരാധകനിൽ നിന്നും അനന്യയ്ക്ക് മോശം അനുഭവം നേരിടേണ്ടി വരികയായിരുന്നു.
അനന്യയുടെ അടുത്തേക്ക് ഒരു ആരാധകൻ വരികയും ഒരു ഫോട്ടോയെടുക്കാൻ അഭ്യർഥിക്കുകയും ചെയ്തു. തുടർന്ന് സംസാരിക്കുന്നതിനിടെ അയാൾ അനന്യയുടെ അനുവാദം കൂടാതെ ശരീരത്തിൽ സ്പർശിക്കുകയായിരുന്നു. ആരാധകനിൽ നിന്നുമുണ്ടായ മോശം പെരുമാറ്റത്തിൽ അനന്യ അസ്വസ്ഥയാകുന്നത് വീഡിയോയിൽ നിന്നും വ്യക്തമാണ്.
വീഡിയോ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. പിന്നാലെ നടിയുടെ വസ്ത്രത്തേയും കുറ്റപ്പെടുത്തി ആളുകളെത്തി. താരത്തിന്‍റെ വസ്ത്രം ശരീരം പ്രദർശിപ്പിക്കുന്നതാണെന്നാണ് വിമർശനം.
ഗൗണിന്‍റെ നെക്ക് ആവശ്യത്തിലധികം ഇറക്കമുള്ളതാണെന്നും അനന്യ തന്നെ അതിൽ അസ്വസ്ഥയാണെന്നും അതിനാലാണ് അവർ എപ്പോഴും ഫോൺ ഉപയോഗിച്ച് ക്ലീവേജ് മറച്ചു പിടിക്കാൻ ശ്രമിക്കുന്നതെന്നുമാണ് സോഷ്യൽ മീഡിയയുടെ പ്രതികരണങ്ങൾ.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl
Post A Comment: