www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മദ്യലഹരിയിൽ പൊലീസിനു നേരെ അസഭ്യ വർഷം; നടൻ വിനായകൻ അറസ്റ്റിൽ

Share it:



കൊച്ചി: നടൻ വിനായകൻ അറസ്റ്റിൽ. പൊലീസ് സ്റ്റേഷനിലെത്തി ബഹളം വച്ചതിനാണ് അറസ്റ്റ്. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തിയാണ് വിനായകൻ ബഹളം വച്ചത്. പൊലീസ് സ്റ്റേഷനില്‍ വിനായകന്‍ എത്തിയത് മദ്യപിച്ചതാണെന്ന് പൊലീസ് പറഞ്ഞു. 

മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കുകയായിരുന്നുവെന്നും ഇതേതുടര്‍ന്നാണ് നടനെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറഞ്ഞു. പൊലീസ് സ്റ്റേഷന്‍റെ പ്രവര്‍ത്തനം തടസപ്പെടുത്തിയെന്നാണ് വിനായകനെതിരെ കേസെടുത്തിരിക്കുന്നത്. കേസെടുത്തശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ഇന്ന് വൈകിട്ട് ഫ്ലാറ്റിൽ ബഹളം വച്ചതിന് പൊലീസ് വിനായകനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിരുന്നു. ഫ്ലാറ്റിൽ എത്തിയ പൊലീസുകാരനെയും വിനായകൻ അസഭ്യം പറഞ്ഞു. പൊലീസ് സ്റ്റേഷനിലും പൊലീസുകാർക്കെതിരെ അസഭ്യ വർഷം നടത്തുകയായിരുന്നു.   

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LI5CtDALiuGFq6TUngq6K5

ഇടുക്കിയിൽ ഇടിമിന്നലേറ്റ് രണ്ട് പേർക്ക് പരുക്ക് 

ഇടുക്കി: നെടുങ്കണ്ടത്തിന് സമീപം കരുണാപുരത്ത് അച്ഛനും മകനും ഇടിമിന്നലേറ്റ് പരുക്ക്. തേർഡ് ക്യാമ്പ് മൂലശേരിൽ സുനിൽ കുമാർ മകൻ ശ്രീനാഥ് എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രി 10 ഓടെയാണ് സംഭവം നടന്നത്. 

പാമ്പാടിയിലെ ബന്ധുവിന്‍റെ ശവസംസ്കാര ചടങ്ങുകൾക്ക് ശേഷം തേർഡ്ക്യാമ്പിലെ വീട്ടിൽ എത്തിയ സമയത്താണ് അപകടം. ഭക്ഷണം കഴിച്ച ശേഷം വീടിനുള്ളിൽ ഇരിക്കുകയായിരുന്ന സമയത്താണ് ഇടിമിന്നലുണ്ടായത്. 

മിന്നലിൽ തലയ്ക്കും കാലിനും മുറിവുകളേറ്റ സുനിലിനെയും മകനെയും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിൽസയ്ക്ക് ശേഷം തേനി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. 

കല്ലാർ ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് ശ്രീനാഥ്. ശ്രീനാഥ് അപകടനില തരണം ചെയ്തതായി ബന്ധുക്കൾ അറിയിച്ചു. എന്നാൽ സുനിൽ ഇപ്പോഴും തേനി മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ്. 

ഇന്നലെ രാത്രി 10 ഓടെ അതിർത്തി മേഖലയിൽ ഇടിമിന്നലോട് കൂടി അതിശക്തമായ മഴയാണ് ഉണ്ടായത്. കരുണാപുരം, കൂട്ടാർ, തേർഡ്ക്യാമ്പ്, രാമക്കൽമേട്, തൂക്കുപാലം, മുണ്ടിയെരുമ, നെടുങ്കണ്ടം, പാറത്തോട്, ഉടുമ്പൻചോല തുടങ്ങിയ മേഖലകളിൽ എല്ലാം നാല് മണിക്കൂറോളം അതിശക്തമായ മഴ പെയ്തു. 

കഴിഞ്ഞ ആഴ്ച നെടുങ്കണ്ടം എഴുകുംവയലിൽ ഇടിമിന്നലേറ്റ് ഒരാൾക്ക് പരിക്കേറ്റിരുന്നു. വീട് ഭാഗികമായി തകരുകയും ചെയ്തിരുന്നു. ജില്ലാ ഭരണകൂടം ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.


Share it:

Kerala

Mostreaded

Post A Comment: