ബംഗളൂരു: നോട്‌സ് നൽകാനെന്ന് വിശ്വസിപ്പിച്ച് വിദ്യാർഥിനിയുമായി അടുപ്പം സ്ഥാപിച്ച് പലതവണ പീഡിപ്പിച്ച കേസിൽ അധ്യാപകരടക്കം മൂന്ന് പേർ അറസ്റ്റിൽ. ബംഗളൂരുവിലാണ് സംഭവം നടന്നത്. കോളെജ് വിദ്യാർഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. ഫിസിക്സ് അധ്യാപകനായ നരേന്ദ്ര, ബയോളജി അധ്യാപകൻ സന്ദീപ്, ഇവരുടെ സുഹൃത്ത് അനൂപ് എന്നിവരാണ് അറസ്റ്റിലായത്.
നരേന്ദ്രയാണ് പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. പഠനത്തിനുള്ള നോട്‌സ് നൽകാമെന്ന് വിശ്വസിപ്പിച്ച് കുട്ടിയുമായി അടുക്കുകയായിരുന്നു. തുടർന്ന് ബംഗളൂരുവിലെ അനൂപിന്‍റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു. പുറത്തു പറയരുതെന്നും ഭീഷണിപ്പെടുത്തി.
ദിവസങ്ങൾക്ക് ശേഷം നരേന്ദ്രക്കൊപ്പമുള്ള വീഡിയോയും ചിത്രങ്ങളും കൈയിലുണ്ടെന്ന് പറഞ്ഞ് സന്ദീപ് കുട്ടിയെ സമീപിക്കുകയായിരുന്നു. തന്‍റെ മുറയിലേക്ക് കുട്ടി വരുന്നതിന്‍റെ വീഡിയോ ദൃശ്യം കാട്ടിയാണ് അനൂപ് കുട്ടിയെ പീഡിപ്പിച്ചത്.
മൂന്നുപേരുടെയും ചൂഷണത്തെ തുടർന്ന് മാനസികമായി തകർന്ന പെൺകുട്ടി ബംഗളൂരുവിൽ തന്നെ കാണാനെത്തിയ മാതാപിതാക്കളോട് വിവരം പറയുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ കർണാടക വനിതാ കമ്മിഷനിലും മറാത്തഹള്ളി പൊലീസ് സ്റ്റേഷനിലും പരാതി നൽകി. പ്രതികളെ അറസ്റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
മുൻ കാമുകിയെ പോൺസ്റ്റാറാക്കി യുവാവിന്‍റെ പ്രതികാരം
ദിസ്പൂർ: മുൻ കാമുകിയെ ഒറ്റ ദിവസം കൊണ്ട് പോൺസ്റ്റാറാക്കി യുവാവിന്‍റെ പ്രതികാരം. വിവാഹിതായ അസം സ്വദേശിനിക്കാണ് ദുരനുഭവം ഉണ്ടായത്. മുൻ കാമുകനും സഹപാഠിയമായിരുന്ന യുവാവാണ് എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ യുവതിയെ പോൺസ്റ്റാറാക്കി മാറ്റിയത്.
സംഭവത്തിൽ യുവാവിനെ ദിബ്രുഗഡ് പൊലീസ് അറസ്റ്റ് ചെയ്തു. മെക്കാനിക്കല്‍ എന്‍ജിനിയറായ 30കാരന്‍ പ്രോതിം ബോറയാണ് അറസ്റ്റിലായത്. പ്രമുഖ നീലച്ചിത്ര താരമായ കെന്‍ഡ്ര ലസ്റ്റിനൊപ്പമുള്ള യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രം അപ് ലോഡ് ചെയ്ത് യുവതി നീലചിത്രത്തില്‍ അഭിനയിക്കുകയാണെന്ന് ഇന്‍സ്റ്റഗ്രാമില്‍ പ്രഖ്യാപിക്കുകയായിരുന്നു ഇയാൾ.
എന്നാല്‍, താമസിയാതെ സത്യം പുറത്തുവന്നു. ഒപ്പം പഠിച്ച സഹപാഠി എഐ ടൂളുകള്‍ ഉപയോഗിച്ച് അവളെ ഇന്‍സ്റ്റ സെന്‍സേഷന്‍ ആക്കിമാറ്റുകയായിരുന്നു. എഐ ടൂളുകള്‍ ഉപയോഗിച്ച് ചിത്രങ്ങളും വീഡിയോകളും മോര്‍ഫ് ചെയ്ത് യുവതിയെ അപമാനിക്കുകയായിരുന്നു സഹപാഠിയുടെ ലക്ഷ്യം.
വിവാഹിതയായ യുവതി തന്‍റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതായി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പ്രൊഫൈല്‍ ഉണ്ടാക്കാന്‍ ബോറ നല്‍കിയ വിവരങ്ങളുടെ സഹായത്തോടെയാണ് പൊലീസ് ഇയാളെ കണ്ടെത്തിയത്. ഈ പ്രൊഫൈലിന് ചുരുങ്ങിയ സമയം കൊണ്ട് പത്ത് ലക്ഷത്തിലധികം ഫോളോവേഴ്‌സിനെ ലഭിച്ചിരുന്നതായി ദിബ്രുഗഡ് എഎസ്പി സിസാല്‍ അഗര്‍വാള്‍ പറഞ്ഞു.
2013 മുതല്‍ 2017 വരെ പ്രതിയും യുവതിയും കോളജില്‍ ഒരുമിച്ച് പഠിച്ചിരുന്നു. ഓപ്പണ്‍ആര്‍ട്ട്, മിഡ്ജേണി തുടങ്ങിയ എഐ സോഫ്‌റ്റ് വെയറുകളാണ് ബോറ ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. ലാപ്‌ടോപ്, രണ്ട് മൊബൈല്‍ ഫോണുകള്‍, ഹാര്‍ഡ് ഡിസ്‌ക്, ടാബ്ലെറ്റ്, പെന്‍ഡ്രൈവ്, കാര്‍ഡ് റീഡര്‍, സിം കാര്‍ഡുകള്‍ എന്നിവ പൊലീസ പിടിച്ചെടുത്തിട്ടുണ്ട്.
ഇതെല്ലാം നിര്‍മ്മിക്കാന്‍ എന്ത് ക്രെഡന്‍ഷ്യലുകളാണ് ഉപയോഗിച്ചത്, എത്ര വ്യാജ പ്രൊഫൈലുകളും ഐഡികളും ഉണ്ടാക്കിയെന്നത് അന്വേഷണത്തിലാണ്. 2022 ലാണ് ഇയാള്‍ ഇത്തരത്തില്‍ യുവതിയുടെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയത്.
ഇയാള്‍ ലിങ്ക്ട്രീ വെബ് പേജ് ഉണ്ടാക്കുകയും അശ്ലീല ഉള്ളടക്കം കാണാനുള്ള ലിങ്ക് നല്‍കുകയായിരുന്നു. സബ്‌സ്‌ക്രിപ്ഷന്‍ സംവിധാനം ഉണ്ടായിരുന്നതിനാല്‍ ഇയാള്‍ക്ക് പണവും ലഭിച്ചു.
പത്തുലക്ഷം രൂപ ഇയാള്‍ സമ്പാദിച്ചതായാണ് പൊലീസ് പറയുന്നത്. ലൈംഗികാതിക്രമം, അശ്ലീലവസ്തുക്കള്‍ നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക, ഭീഷണിപ്പെടുത്തല്‍, സല്‍പ്പേരിന് ഹാനികരമായ വ്യാജവസ്തുക്കള്‍ നിർമിക്കുക, അപകീര്‍ത്തിപ്പെടുത്തല്‍ എന്നിവയുള്‍പ്പെടെ ഭാരതീയ ന്യായസംഹിതയുടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
Post A Comment: