www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1820) Idukki (1769) Mostreaded (1616) Crime (1381) National (1201) Entertainment (830) world (429) Viral (422) Video (352) Health (198) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (87) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (25) Sex (24) auto (24) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

Heart attack symptoms | ഹൃദ്രോഗം; ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ

Heart attack symptoms
Share it:

Heart attack symptoms


യുവാക്കളിൽ  പോലും ഇപ്പോൾ ഹൃദ്രോഗം കണ്ടുവരുന്നുണ്ട്. ആനാരോഗ്യകരമായ ജീവിതശൈലിയാണ് പലപ്പോഴും ഹൃദ്രോഗത്തിനു കാരണമാകുന്നത്. അതേസമയം ഹൃദ്രോഗം അപകടകരമാകുന്നതിനു മുമ്പ് ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങളുണ്ട്. 

ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടര്‍ന്നാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും. ‌ഹൃദ്രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 

നെഞ്ചുവേദന

ഹൃദ്രോഗത്തിന്‍റേതായി പ്രകടമായി കാണുന്ന ലക്ഷണം നെഞ്ചുവേദനയാണ്. വേദന രണ്ട് കൈകളിലോ, പുറം, കഴുത്ത്, താടിയെല്ല് അല്ലെങ്കില്‍ വയറിന്‍റെ മുകള്‍ ഭാഗത്തേക്കോ വ്യാപിക്കും. 

എന്നാൽ എല്ലാ നെഞ്ചുവേദനയും ഹൃദ്രോഗം ആയിരിക്കണമെന്നില്ല. അതിനാൽ നെഞ്ചുവേദന അനുഭവപ്പെട്ടാൽ എത്രയും വേഗം ഡോക്‌ടറെ സമീപിക്കുകയാണ് വേണ്ടത്. 

ശ്വാസതടസം 

ശ്വാസതടസമാണ് മറ്റൊരു ലക്ഷണം. ഇത് നെഞ്ചിലെ അസ്വസ്ഥതയോടൊപ്പം ഉണ്ടാകാം. വിശ്രമത്തിലായിരിക്കുമ്പോഴോ നേരിയ വ്യായാമം ചെയ്യുമ്പോഴോ പോലും പെട്ടെന്ന് ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടാം.

അമിത വിയർപ്പ്

ഹൃദ്രോഗത്തിന്‍റെ മറ്റൊരു ലക്ഷണമാണ് അമിതമായി വിയർക്കുന്നത്. വെറുതെ ഇരിക്കുമ്പോഴും വിയര്‍ക്കുന്നത് ഹൃദയാഘാതത്തിന്‍റെ സൂചനയായിരിക്കാം. ശരീരം അമിതമായി വിയർക്കുകയാണെങ്കിൽ ശ്രദ്ധ വേണമെന്ന് സാരം. 

ശർദിലും ഓക്കാനവും

സ്ത്രീകള്‍ക്ക് ഹൃദയാഘാത സമയത്ത് ഓക്കാനം അല്ലെങ്കില്‍ ഛര്‍ദ്ദി അനുഭവപ്പെടാം. ഈ ലക്ഷണം പലപ്പോഴും ദഹനക്കേടോ ഭക്ഷ്യവിഷബാധയോ ആയി തെറ്റിധരിക്കപ്പെടുന്നു.

തലകറക്കം

തലകറക്കം, ബലഹീനത എന്നിവയാണ് മറ്റൊരു ലക്ഷണം. ഹൃദയം ഫലപ്രദമായി രക്തം പമ്പ് ചെയ്യാത്തപ്പോള്‍ ഇത് സംഭവിക്കാം. ഇത് തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുന്നതിലേക്ക് നയിക്കുന്നു.

ശരീര വേദന

നെഞ്ചിലെ അസ്വസ്ഥതയ്ക്ക് പുറമേ, തോളുകള്‍, കൈകള്‍, താടിയെല്ല്, കഴുത്ത് അല്ലെങ്കില്‍ പുറം എന്നിവിടങ്ങളിലും വേദന ഉണ്ടാകാം. ഈ പറഞ്ഞ ലക്ഷണങ്ങൾ ഉണ്ടായാൽ എത്രയും വേഗം അടുത്തുള്ള ആശുപത്രിയിലെത്താൻ ശ്രമിക്കണം. രോഗ നിർണയം സ്വയം ചെയ്യരുത്. 

Join Our Whats App group

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB


Share it:

Health

Post A Comment: