മുംബൈ: ആകർഷകമായ വിലയിൽ വിവോയുടെ രണ്ട് പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തുന്നു. വിവോ എക്സ് ഫോള്‍ഡ് 5, വിവോ എക്സ് 200 എഫ്ഇ എന്നിവയാണ് ജൂലൈ 14 ന് ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്.
വിവോ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും പ്രമുഖ ഓണ്‍ലൈന്‍ റീട്ടെയിലര്‍മാരായ ഫ്ലിപ്കാര്‍ട്ട്, ആമസോണ്‍ എന്നിവയിലും ഫോണ്‍ ലഭ്യമാകുമെന്നാണ് കമ്പനിയിൽ നിന്നുള്ള അറിയിപ്പ്.
വിവോ എക്സ് ഫോള്‍ഡ് 5
വിവോ എക്സ് ഫോള്‍ഡ് 5, കോംപാക്റ്റ് ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഫോള്‍ഡ് ചെയ്യുമ്പോള്‍ ഇതിന്‍റെ വീതി 0.92 സെന്‍റീമീറ്റര്‍ ആണ്. തുറക്കുമ്പോള്‍ വീതി 0.34 സെന്‍റീമീറ്റര്‍ ആകും. 217 ഗ്രാമാണ് തൂക്കം. 80W വയര്‍ഡ് ചാര്‍ജിങ്ങും 40W വയര്‍ലെസ് ചാര്‍ജിങ് പിന്തുണയുമുള്ള 6000mAh ഡ്യുവല്‍-സെല്‍ ബാറ്ററിയാണ് ഇതിലുള്ളത്.
രണ്ടാം തലമുറ സെമി-സോളിഡ് ഇലക്ട്രോലൈറ്റുകളും നാലാം തലമുറ സിലിക്കണ്‍ ആനോഡുകളും ഉള്‍പ്പെടെ വിപുലമായ ബാറ്ററി സാങ്കേതികവിദ്യ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 80.6 മണിക്കൂര്‍ വരെ മ്യൂസിക് പ്ലേ ചെയ്യാനും 13.2 മണിക്കൂര്‍ വരെ വീഡിയോ കോണ്‍ഫറന്‍സിങ് നടത്താനും കഴിയുന്ന കരുത്തുറ്റ ബാറ്ററിയാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. ഏകദേശം ഒമ്പത് ദിവസം സ്റ്റാന്‍ഡ്‌ബൈയായി ഉപയോഗിക്കാന്‍ കഴിയുന്നവിധം കരുത്തുറ്റത്താണ് ബാറ്ററിയെന്നും കമ്പനി അവകാശപ്പെട്ടു.
ഫോട്ടോഗ്രാഫിക്കായി, വിവോ എക്സ് ഫോള്‍ഡ് 5ല്‍ ZEISS ഒപ്റ്റിക്‌സുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ഒരു ട്രിപ്പിള്‍ കാമറ സജ്ജീകരണം ഉണ്ട്. ഇതില്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ (OIS) ഉള്ള 50MP ടെലിഫോട്ടോ കാമറയും സോണി IMX882 സെന്‍സറും സോണി IMX921 സെന്‍സറുമുള്ള 50MP പ്രൈമറി അള്‍ട്രാ-സെന്‍സിംഗ് VCS ബയോണിക് കാമറയും 120-ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂവും ഓട്ടോഫോക്കസുമുള്ള 50MP അള്‍ട്രാ-വൈഡ്-ആംഗിള്‍ കാമറയും ഉള്‍പ്പെടുന്നു.
മൈനസ് 20 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്ന താപനിലയിലും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വിധം ഫ്രീസ് റെസിസ്റ്റന്‍സ് ആണ് ഫോണിന്‍റെ മറ്റൊരു പ്രത്യേകത. AI സ്മാര്‍ട്ട് ഓഫീസ് മോഡ്, ഇഷ്ടാനുസൃതമാക്കാവുന്ന ഷോര്‍ട്ട്കട്ട് ബട്ടണ്‍, ഫോട്ടോ എഡിറ്റിങ്ങിനുള്ള മാജിക് മൂവ് പോലുള്ള AI ഇമേജ് സ്റ്റുഡിയോ ടൂളുകളും ഇതില്‍ ക്രമീകരിച്ചിട്ടുണ്ട്.
വിവോ എക്സ് 200 എഫ്ഇ
കുറഞ്ഞ ബജറ്റില്‍ സ്ലിമ്മും ശക്തവുമായ സ്മാര്‍ട്ട്‌ഫോണ്‍ തിരയുന്ന ഉപയോക്താക്കളെ ലക്ഷ്യം വെച്ചാണ് വിവോ എക്സ് 200 എഫ്ഇ അവതരിപ്പിക്കാന്‍ പോകുന്നത്. 6.31 ഇഞ്ച് ഡിസ്‌പ്ലേ, 186 ഗ്രാം ഭാരം, 0.799 സെന്‍റീമീറ്റര്‍ വീതിയുമുള്ള ഫോണാണിത്.
മീഡിയാടെക് ഡൈമെന്‍സിറ്റി 9300 പ്ലസ് പ്രോസസറാണ് ഈ ഫോണിന് കരുത്ത് പകരുന്നത്. ആംബര്‍ യെല്ലോ, ഫ്രോസ്റ്റ് ബ്ലൂ, ലക്‌സ് ഗ്രേ എന്നി മൂന്ന് കളര്‍ ഓപ്ഷനുകളില്‍ വിവോ എക്സ് 200 എഫ്ഇ ലഭ്യമാകും. പൊടി, ജല പ്രതിരോധം എന്നിവയ്ക്കുള്ള ഐപി 68, ഐപി 69 സര്‍ട്ടിഫിക്കേഷനുകളും ഇതിനുണ്ട്.
ഒപ്റ്റിക്‌സിനെ സംബന്ധിച്ചിടത്തോളം, വിവോ എക്സ് 200 എഫ്ഇയില്‍ OIS സഹിതമുള്ള 50MP പ്രധാന കാമറ, 50MP ടെലിഫോട്ടോ കാമറ, പിന്നില്‍ 120-ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂ ഉള്ള 8MP അള്‍ട്രാ-വൈഡ് ലെന്‍സ് എന്നിവ ZEISS-മായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.
90W ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 6,500mAh ബാറ്ററിയാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. വിവോ എക്സ് ഫോള്‍ഡ് 5ന് ഏകദേശം 1,39,999 രൂപയാണ് വില പ്രതീക്ഷിക്കുന്നത്. അതേസമയം വിവോ എക്സ് 200 എഫ്ഇയുടെ വില 54,999 രൂപയില്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Join Our Whats App group
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
Post A Comment: