തൃശൂർ: പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവിധ ഇടങ്ങളിലെത്തിച്ച് പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തമിഴ്നാട്ടിലെ സേലത്ത് നിന്നും പ്രതികളെ പിടികൂടിയത്. താഴേക്കാട് സ്വദേശി അമല്‍ (25), തമിഴ്നാട് സേലം തുട്ടംപട്ടി താരമംഗലം സ്വദേശി വിശ്വഭായ് എന്ന വിശ്വ (21) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെയും പെണ്‍കുട്ടിയെയും ചാലക്കുടിയിലെത്തിച്ചു.
ചാലക്കുടി, കൊരട്ടി, തൃശൂര്‍, വേളാങ്കണ്ണി, സേലം എന്നിവിടങ്ങളില്‍ വെച്ചാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. ഒരാഴ്ചയോളം തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ വിപുലമായ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ സേലത്ത് നിന്ന് കണ്ടെത്താനായത്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കും. അറസ്റ്റിലായ വിശ്വ സേലം പൊലീസ് സ്റ്റേഷനിലെ ഒരു കവര്‍ച്ചക്കേസിലെ പ്രതിയാണെന്നും പൊലീസ് അറിയിച്ചു.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
Post A Comment: