മുംബൈ: കോപ്പിയടിക്കാർക്ക് തടയിടാൻ ഫെയ്‌സ് ബുക്ക്. മെറ്റ പുറത്തിറക്കിയ പുതിയ മാർഗ നിർദേശങ്ങളിലാണ് കോപ്പിയടിക്കാരുടെ വരുമാനം അവസാനിപ്പിക്കുന്നതായി മുന്നറിയിപ്പുള്ളത്.
ഒറിജിനൽ കണ്ടന്‍റ് ക്രിയേറ്റേഴ്‌സിനു വരുമാനം വർധിപ്പിക്കുന്നതിനു ലക്ഷ്യമിട്ടാണ് മെറ്റയുടെ നടപടി. യുടൂബിനു സമാനമായി ഫെയ്‌സ് ബുക്കിലും നിരവധി പേർ കണ്ടന്‍റ് ക്രിയേറ്റ് ചെയ്‌ത് വരുമാനം നേടുന്നുണ്ട്. ഇതിൽ കോപ്പിയടി വ്യാപകമായതോടെ യഥാർഥ കണ്ടന്‍റ് ക്രിയേറ്റേഴ്‌സിന് വരുമാനം നിലക്കുന്ന സാഹചര്യമാണ്. ഇത് ഒഴിവാക്കുന്നതിനാണ് മെറ്റയുടെ നീക്കം.
ഫെയിസ്ബുക്കില്‍ മറ്റൊരാളുടെ ഫോട്ടോ, വീഡിയോ അല്ലെങ്കില്‍ ടെക്സ്റ്റ് തുടങ്ങിയവ ക്രെഡിറ്റ് നല്‍കാതെ ആവര്‍ത്തിച്ച് പങ്കുവെച്ചാൽ പിടിക്കപ്പെടുമെന്നാണ് മുന്നറിയിപ്പ്. വ്യാജവും കോപ്പിയടിച്ചതുമായ ഉള്ളടക്കങ്ങള്‍ പങ്കിടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയാണ് മെറ്റ ഇനി സ്വീകരിക്കുക.
സ്പാമും ഡ്യൂപ്ലിക്കേറ്റ് ഉള്ളടക്കവും കുറയ്ക്കുന്നതിനും പ്ലാറ്റ്ഫോമില്‍ യഥാര്‍ഥ സർഗത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഒരു ദീര്‍ഘകാല പദ്ധതി ആരംഭിച്ചതായിട്ടാണ് ഫെയ്സ് ബുക്കിന്‍റെ മുന്നറിയിപ്പ്.
മറ്റൊരാളുടെ ഫോട്ടോ, വീഡിയോ അല്ലെങ്കില്‍ ടെക്സ്റ്റ് പോസ്റ്റ് ആവര്‍ത്തിച്ച് പകര്‍ത്തുന്ന അക്കൗണ്ടുകളുടെ ധനസമ്പാദന ആക്സസ് താല്‍ക്കാലികമായി തടയുമെന്ന് കമ്പനി വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതായത് ഇത്തരം അക്കൗണ്ട് ഉടമകള്‍ക്ക് പണം സമ്പാദിക്കാന്‍ കഴിയില്ലെന്നും അവരുടെ പോസ്റ്റുകളുടെ വ്യാപ്തി അഥവാ വിതരണം കുറയുമെന്നും അര്‍ഥമാക്കുന്നു.
ഏതെങ്കിലും കണ്ടന്‍റിന്‍റെ ഡ്യൂപ്ലിക്കേറ്റ് പകര്‍പ്പ് തങ്ങളുടെ സിസ്റ്റം കണ്ടെത്തിയാല്‍, അതിന്‍റെ സര്‍ക്കുലേഷന്‍ കുറയ്ക്കുമെന്നും അതുവഴി യഥാര്‍ഥ കണ്ടന്‍റ് ക്രിയേറ്റേഴ്‌സിന് കൂടുതല്‍ മുന്‍ഗണന നല്‍കുമെന്നും ഫേസ്ബുക്ക് പറയുന്നു.
ഉപയോക്താക്കള്‍ക്ക് യഥാര്‍ഥ പോസ്റ്റില്‍ എത്താന്‍ കഴിയുന്ന തരത്തില്‍ യഥാർഥ ഉറവിടത്തിലേക്കുള്ള ഒരു ലിങ്ക് ഡ്യൂപ്ലിക്കേറ്റ് ഉള്ളടക്കത്തില്‍ ചേര്‍ക്കുന്ന ഒരു സാങ്കേതികവിദ്യ കമ്പനി പരീക്ഷിച്ചുവരികയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം ഫെയ്‌സ് ബുക്കിന്‍റെ പുതിയ നിയമം യഥാര്‍ഥ കണ്ടന്‍റ്ക്രിയേറ്റേഴ്‌സിന് വലിയ നേട്ടം നല്‍കുമെന്നാണ് കരുതുന്നത്.
Join Our Whats App group
Post A Comment: