കൊല്ലം: അമ്മയുമായുള്ള സൗഹൃദം മറയാക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. പുനലൂര്‍ കരവാളൂര്‍ വെഞ്ചേമ്പ് സ്വദേശിയായ സജീര്‍ (39) ആണ് അറസ്റ്റിലായത്.
പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്ത സമയത്ത് പ്രതി ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. പ്രായപൂര്‍ത്തിയായതിന് ശേഷവും പ്രതി പെണ്‍കുട്ടിയെ പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചു.
പെണ്‍കുട്ടി പുനലൂര്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
Join Our Whats App group
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
വിദ്യാർഥിയുമായി ലൈംഗിക ബന്ധം; അധ്യാപിക അറസ്റ്റിൽ
മുംബൈ: വിദ്യാർഥിയുമായി ലൈംഗിക ബന്ധം പുലർത്തിയിരുന്ന വിവാഹിതയായ അധ്യാപിക അറസ്റ്റിൽ. മുംബൈയിലെ ഒരു പ്രമുഖ സ്കൂളിലെ അധ്യാപികയെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഒരു വർഷത്തോളമായി ഇവർ കുട്ടിയുമായി വഴിവിട്ട ബന്ധം പുലർത്തിയിരുന്നതായി പൊലീസ് പറഞ്ഞു.
അധ്യാപികയുടെ സുഹൃത്തും കേസിൽ പ്രതിയാണ്. ഹയർസെക്കണ്ടറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയാണ് പ്രതി. 40 കാരിയായ ഇവർ വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണ്. 2023 ഡിസംബറിൽ സ്കൂൾ വാർഷികത്തിനായി നൃത്ത ഗ്രൂപ്പുകൾ തിരിക്കുന്നതിനിടെയാണ് വിദ്യാർഥിയുമായി ഇവർ അടുപ്പം സ്ഥാപിച്ചത്. പിന്നീട് 2024 ജനുവരിയിൽ ഇവർ കുട്ടിയെ ആദ്യമായി ലൈംഗികമായി പീഡിപ്പിച്ചു.
പിന്നീടും ബന്ധത്തിനു നിർബന്ധിച്ചതോടെ കുട്ടി ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. ഇതോടെ അധ്യാപിക തന്‍റെ പെൺസുഹൃത്ത് വഴി കുട്ടിയോട് മുതിർന്ന സ്ത്രീകളും കൗമാരക്കാരുമായി ബന്ധപ്പെടുന്നത് സാധാരണമാണെന്നും അധ്യാപികയും കുട്ടിയും തമ്മിൽ നല്ല ചേർച്ചയാണെന്നും പറയിച്ചു.
ഇതോടെ കുട്ടി വീണ്ടും അധ്യാപികയുമായി ബന്ധം പുലർത്തി. കുട്ടിയെ അധ്യാപിക കാറിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് വസ്ത്രം മാറ്റി പീഡനത്തിനിരയാക്കിയതായും പരാതിയിൽ പറയുന്നുണ്ട്. കുട്ടിക്ക് ഇതിനിടെ അമിതമായ ഉത്കണ്ഠ അനുഭവപ്പെട്ടതിനെ തുടർന്ന് ഇത് മാറാൻ അധ്യാപിക ഗുളിക നൽകിയിരുന്നു. തെക്കൻ മുംബെയിലെ വിവിധ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ എത്തിച്ചും ഇവർ വിദ്യാർഥിയെ പീഡനത്തിനിരയാക്കിയിട്ടുണ്ട്.
ഈ സമയത്ത് കുട്ടിക്ക് മദ്യം നൽകിയിരുന്നു. പ്ലസ് ടു പരീക്ഷ കഴിഞ്ഞിട്ടും കുട്ടിയുടെ വിഷാദ രോഗം മാറാതെ വന്നതോടെയാണ് വീട്ടുകാർ പൊലീസിനെ വിവരം അറിയിച്ചത്. പഠനം കഴിഞ്ഞിട്ടും വിദ്യാർഥിയുമായി ബന്ധപ്പെടാൻ അധ്യാപിക ശ്രമിച്ചിരുന്നു.
Post A Comment: