ഇടുക്കി: ദേശീയപാത 85 നവീകരണം തടഞ്ഞ നടപടിയിൽ പ്രതിഷേധിച്ച് അടിമാലി മേഖലയിൽ ശനിയാഴ്ച്ച (ജൂലൈ 12) ഹർത്താലിന് ആഹ്വാനം ചെയ്‌ത് യുഡിഎഫും എൽഡിഎഫും. അടിമാലി, വെള്ളത്തൂവൽ, പള്ളിവാസൽ പഞ്ചായത്തുകളിലാണ് യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്.
എൽഡിഎഫ് അടിമാലി പഞ്ചായത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്. ശനിയാഴ്ച്ച രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.
ബി.ജെ.പി സംസ്ഥാന പരിസ്ഥിതി സെൽ സെക്രട്ടറി എം.എൻ ജയചന്ദ്രൻ നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള 14 കിലോമീറ്റർ വനമേഖലയിലെ ദേശീയപാതയുടെ നവീകരണം തടഞ്ഞിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധം വ്യാപകമാകുന്നത്.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
മാറിടത്തിൽ കടന്നു പിടിച്ചു; പൂജാരിക്കെതിരെ നടി
ക്വാലലംപൂർ: മലേഷ്യയിലെ ക്ഷേത്രത്തിൽ പൂജാരിയിൽ നിന്നും ലൈംഗികാതിക്രമം നേരിട്ടെന്ന വെളിപ്പെടുത്തലുമായി ഇന്ത്യൻ വംശജയായ നടി. നടിയും മോഡലുമായ ലിഷാല്ലിനി കണാരനാണ് തന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
ഇന്ത്യക്കാരനായ പൂജാരിയാണ് തന്നോട് മോശമായി പെരുമാറിയതെന്നും ഇവർ പറയുന്നു. 2021ൽ മിസ് ഗ്രാൻഡ് മലേഷ്യയായിരുന്നു ലിഷാല്ലിനി. ഇന്ത്യയിൽ നിന്നുള്ള പുണ്യജലമാണെന്നു പറഞ്ഞ് തന്‍റെ ദേഹത്ത് വെള്ളം തളിച്ചതിനു പിന്നാലെ പൂജാതി തന്നെ കയറി പിടിക്കുകയായിരുന്നു.
സാധാരണ അമ്മയ്ക്കൊപ്പമാണ് ക്ഷേത്രത്തിൽ പോകാറുള്ളത്. ജൂൺ 21ന് ഞാൻ ഒറ്റയ്ക്ക് പോയപ്പോഴാണ് ക്ഷേത്ര പൂജാരിയിൽനിന്ന് മോശം അനുഭവം ഉണ്ടായത്. ഇന്ത്യയിൽനിന്ന് പ്രത്യേകമായി പൂജിച്ച ജലം നൽകാമെന്നു പറഞ്ഞ് എന്നെ ഒരു മുറിയിലേക്കു കൂട്ടിക്കൊണ്ടു പോയി.
തുടർന്ന് ജലം ശരീരത്ത് തുടർച്ചയായി തളിച്ചതിനു ശേഷം വസ്ത്രം മാറ്റാൻ ആവശ്യപ്പെട്ടു. ഞാൻ അത് നിഷേധിച്ചപ്പോൾ ഇതൊക്കെ നിനക്കു വേണ്ടിയാണ് ചെയ്യുന്നതെന്നു പറഞ്ഞ് വസ്ത്രത്തിനുള്ളിൽ കയ്യിട്ടു മാറിടത്തിൽ സ്പർശിച്ചു.
പെട്ടെന്ന് ഞെട്ടിപ്പോയ തനിക്ക് സ്വബോധം വീണ്ടെടുക്കാൻ കുറച്ചു സമയം വേണ്ടി വന്നെന്നും സ്വബോധം വീണ്ടെടുത്തപ്പോൾ ഞാൻ അവിടെനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും നടിയുടെ വെളിപ്പെടുത്തലിൽ ഉണ്ട്.
ആ സംഭവത്തിനു ശേഷം ദിവസങ്ങളോളം അതിനെ കുറിച്ചോർത്ത് രാത്രി ഞെട്ടി എഴുന്നേറ്റെന്നും ഇന്നും അതിൽനിന്ന് മോചിതയായിട്ടില്ലെന്നും അവർ പറയുന്നു. അമ്മ ഇന്ത്യയിൽ പോയപ്പോഴാണ് സംഭവം നടന്നത്.
അമ്മ തിരികെ വന്നതിനു ശേഷം കാര്യങ്ങൾ വീട്ടുകാരെ അറിയിച്ച് പരാതി നൽകിയെങ്കിലും ഇതു പുറത്തറിഞ്ഞാൽ നിങ്ങൾക്കു തന്നെയാണ് പ്രശ്‌നമെന്നാണ് പറഞ്ഞ് പൊലീസ് കേസ് ഒഴിവാക്കാനാണ് നോക്കിയതെന്നും നടി പറഞ്ഞു.
പൊലീസുമായി ക്ഷേത്രത്തിൽ എത്തിയെങ്കിലും അപ്പോഴേക്കും അയാളെ സമാനമായ മറ്റൊരു സംഭവത്തിൽ ക്ഷേത്രത്തിൽനിന്ന് പുറത്താക്കിയിരുന്നു. ക്ഷേത്ര ഭാരവാഹികൾ ഈ വിഷയം പുറത്തറിയാതിരിക്കാൻ നോക്കിയതിനാൽ അയാൾക്ക് യാതൊരു ശിക്ഷയും നൽകാതെ പറഞ്ഞുവിടുകയായിരുന്നെന്നും അവർ പറഞ്ഞു.
അതേസമയം, കുറ്റാരോപിതനായ പൂജാരി ക്ഷേത്രത്തിൽ താൽക്കാലികമായി ജോലി ചെയ്‌തിരുന്ന ഇന്ത്യക്കാരനാണെന്നും സ്‌ഥിര പൂജാരി തിരികെ വന്നപ്പോൾ അയാൾ പോയെന്നുമാണ് പൊലീസ് അറിയിച്ചത്.
Post A Comment: