ഇടുക്കി: കുട്ടിക്കാനം- മുണ്ടക്കയം റോഡിൽ പുല്ലുപാറയ്ക്ക് സമീപം വാഹനാപകടത്തിൽപെട്ട് റോഡിൽ കിടന്നയാൾ മരിച്ചു. മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി അരുൺ (46) ആണ് മരിച്ചത്. ഇയാൾ ഓടിച്ചിരുന്ന ബൈക്ക് അപകടത്തിൽപെട്ട് മറിഞ്ഞു കിടക്കുകയായിരുന്നു.
പെരുവന്താനം പൊലീസ് പതിവ് പട്രോളിങ് നടത്തുന്നതിനിടെയാണ് ഇയാളെ ബൈക്ക് മറിഞ്ഞ് വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാഹനം മറ്റു വാഹനത്തിൽ ഇടിച്ചു മറിഞ്ഞതാണെന്നാണ് സംശയിക്കുന്നത്. അപകടമുണ്ടാക്കിയ വാഹനം നിർത്താതെ പോയതാണെന്നും സംശയിക്കുന്നുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപകടമുണ്ടാക്കിയ സമയത്ത് ഇതുവഴി കടന്നുപോയ വാഹനങ്ങളെ കണ്ടെത്താനാണ് ശ്രമം. സിസി ടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. യുവാവ് എത്ര സമയം റോഡിൽ കിടന്നുവെന്നത് വ്യക്തമല്ല.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
Post A Comment: