ടോക്കിയോ: നാളെ ജൂലൈ അഞ്ച്... ലോകം മുഴുവൻ ഉറ്റുനോക്കുന്നത് ജപ്പാനിലേക്കാണ്. ജാപ്പനീസ് മാംഗ ആർട്ടിസ്റ്റ് റിയോ തത്സുകി നടത്തിയ പ്രവചനം യാഥാർഥ്യമാകുമോയെന്ന ഭീതിയിലാണ് ജപ്പാനിലെ ജനത.
70 കാരിയായ റിയോ തത്സുകി നാളെ ജപ്പാനിൽ സുനാമി ദുരന്തമുണ്ടാകുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. 2011ൽ ജപ്പാനിലുണ്ടായ സുനാമി മുതൽ ഗായകൻ ഫ്രെഡി മെർക്കുറിയുടെ മരണം വരെ ഇവരുടെ പ്രവചനങ്ങൾ പലതും ഫലിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ജൂലൈ അഞ്ചിലെ സുനാമി പ്രവചനം. മുൻ പ്രവചനങ്ങൾ ഫലിച്ചതോടെ നാളെ എന്തു നടക്കുമെന്ന ആശങ്ക ജപ്പാനിൽ പരക്കെ വ്യാപിച്ചിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങൾ അടക്കം ഇക്കാര്യം റിപ്പോർട്ട് ചെയ്യുകയും ചെയ്‌തു.
അതേസമയം പ്രവചനങ്ങൾക്ക് ശാസ്ത്രീയമായി യാതൊരു അടിത്തറയുമില്ലെന്നാണ് ജപ്പാനിലെ ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
എന്നാൽ തത്സുകിയുടെ പ്രവചനത്തിനു പിന്നാലെ ജപ്പാനിലെ ടൂറിസം മേഖലയ്ക്ക് വലിയ നഷ്ടം നേരിട്ടു. ജപ്പാനിലേക്കുള്ള വിമാന ബുക്കിങ്ങുകളിൽ 83 ശതമാനം കുറവുണ്ടായിട്ടുണ്ടെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സുനാമി ഉണ്ടാകുമെന്ന ഭയത്തെ തുടർന്ന് പലരും ജപ്പാനിലേക്കുള്ള യാത്രകൾ ഒഴിവാക്കി. ശക്തമായ ഭൂകമ്പമേഖലയിലാണ് ജപ്പാൻ സ്ഥിതി ചെയ്യുന്നത്.
വ്യാഴാഴ്ച്ച ജപ്പാന്‍റെ തെക്കൻ മേഖലയിൽ വ്യാഴാഴ്ച്ചയുണ്ടായ ഭൂകമ്പത്തെ തുടർന്ന് ആളുകളോട് ഒഴിഞ്ഞുപോകാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഈ പ്രദേശത്ത് അടുത്തിടെ നിരവധി ചെറു ചലനങ്ങൾ ഉണ്ടായിട്ടുണ്ട്.
Join Our Whats App group
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
Post A Comment: