ആലപ്പുഴ: മാരാരിക്കുളത്ത് മകളെ പിതാവ് കൊലപ്പെടുത്തിയതിനു പിന്നിൽ രാത്രി യാത്രയെ ചൊല്ലിയുള്ള തർക്കം. മാരാരിക്കുളം തെക്ക് പഞ്ചായത്ത് കുടിയാംശേരി വീട്ടിൽ എയ്ഞ്ചൽ ജാസ്മിനാണ് (28) കൊല്ലപ്പെട്ടത്. എയ്ഞ്ചലിന്‍റെ പിതാവ് ഫ്രാൻസിസിനെ (ജോസ്മോൻ- 53) പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
ആറ് മാസമായി ഭർത്താവുമായി പിണങ്ങി വീട്ടിൽ നിൽക്കുകയാണ് എയ്ഞ്ചൽ. എയ്ഞ്ചൽ പതിവായി രാത്രി ഒറ്റക്ക് പുറത്തു പോകാറുണ്ടായിരുന്നു. ഇതിനെ ചൊല്ലി വീട്ടിൽ മുമ്പും തർക്കങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
നാട്ടുകാരിൽ ചിലർ ഫ്രാൻസിസിനോട് എയ്ഞ്ചലിന്‍റെ രാത്രി യാത്ര നിയന്ത്രിക്കണമെന്ന് നിർദേശിച്ചിരുന്നു. ചൊവ്വാഴ്ച്ച രാത്രി പതിവുപോലെ പുറത്തു പോയി വന്ന യുവതിയെ പിതാവ് ശകാരിച്ചു. ഇത് വാക്കു തർക്കമാകുകയും കയ്യാങ്കളിയാകുകയും ചെയ്‌തു. വഴക്കിനിടെ ഫ്രാൻസിസ് തോർത്ത് ഉപയോഗിച്ച് എയ്ഞ്ചലിന്‍റെ കഴുത്ത് മുറുക്കി. ഫ്രാൻസിസിന്‍റെ പിതാവ് സേവ്യർ, മാതാവ് സൂസി, ഭര്യ സിന്ധു എന്നിവർ ഈ സമയത്ത് വീട്ടിലുണ്ടായിരുന്നു.
എയ്ഞ്ചൽ മരിച്ചതോടെ വീട്ടുകാർ ഭയന്നു പോയി. തുടർന്ന് പുലർച്ചെ വരെ വീടിനുള്ളിൽ തന്നെ ഇരുന്നു. രാവിലെ എഞ്ചലിനു അനക്കമില്ലെന്ന് പറഞ്ഞ് വീട്ടുകാർ സമീപവാസികളെ അറിയിക്കുകയായിരുന്നു.
ഫ്രാൻസിസിന്‍റെ ഭാര്യ സിന്ധുവിനെയും കേസിൽ പ്രതി ചേർത്തേക്കുമെന്നാണ് വിവരം. ആദ്യം ആത്മഹത്യയാണെന്ന് കരുതിയ സംഭവം പിന്നീട് ഡോക്‌ടർമാരുടെ സംശയത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.
Join Our Whats App group
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
വിദ്യാർഥിയുമായി ലൈംഗിക ബന്ധം; അധ്യാപിക അറസ്റ്റിൽ
മുംബൈ: വിദ്യാർഥിയുമായി ലൈംഗിക ബന്ധം പുലർത്തിയിരുന്ന വിവാഹിതയായ അധ്യാപിക അറസ്റ്റിൽ. മുംബൈയിലെ ഒരു പ്രമുഖ സ്കൂളിലെ അധ്യാപികയെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഒരു വർഷത്തോളമായി ഇവർ കുട്ടിയുമായി വഴിവിട്ട ബന്ധം പുലർത്തിയിരുന്നതായി പൊലീസ് പറഞ്ഞു.
അധ്യാപികയുടെ സുഹൃത്തും കേസിൽ പ്രതിയാണ്. ഹയർസെക്കണ്ടറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയാണ് പ്രതി. 40 കാരിയായ ഇവർ വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണ്. 2023 ഡിസംബറിൽ സ്കൂൾ വാർഷികത്തിനായി നൃത്ത ഗ്രൂപ്പുകൾ തിരിക്കുന്നതിനിടെയാണ് വിദ്യാർഥിയുമായി ഇവർ അടുപ്പം സ്ഥാപിച്ചത്. പിന്നീട് 2024 ജനുവരിയിൽ ഇവർ കുട്ടിയെ ആദ്യമായി ലൈംഗികമായി പീഡിപ്പിച്ചു.
പിന്നീടും ബന്ധത്തിനു നിർബന്ധിച്ചതോടെ കുട്ടി ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. ഇതോടെ അധ്യാപിക തന്‍റെ പെൺസുഹൃത്ത് വഴി കുട്ടിയോട് മുതിർന്ന സ്ത്രീകളും കൗമാരക്കാരുമായി ബന്ധപ്പെടുന്നത് സാധാരണമാണെന്നും അധ്യാപികയും കുട്ടിയും തമ്മിൽ നല്ല ചേർച്ചയാണെന്നും പറയിച്ചു.
ഇതോടെ കുട്ടി വീണ്ടും അധ്യാപികയുമായി ബന്ധം പുലർത്തി. കുട്ടിയെ അധ്യാപിക കാറിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് വസ്ത്രം മാറ്റി പീഡനത്തിനിരയാക്കിയതായും പരാതിയിൽ പറയുന്നുണ്ട്. കുട്ടിക്ക് ഇതിനിടെ അമിതമായ ഉത്കണ്ഠ അനുഭവപ്പെട്ടതിനെ തുടർന്ന് ഇത് മാറാൻ അധ്യാപിക ഗുളിക നൽകിയിരുന്നു. തെക്കൻ മുംബെയിലെ വിവിധ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ എത്തിച്ചും ഇവർ വിദ്യാർഥിയെ പീഡനത്തിനിരയാക്കിയിട്ടുണ്ട്.
ഈ സമയത്ത് കുട്ടിക്ക് മദ്യം നൽകിയിരുന്നു. പ്ലസ് ടു പരീക്ഷ കഴിഞ്ഞിട്ടും കുട്ടിയുടെ വിഷാദ രോഗം മാറാതെ വന്നതോടെയാണ് വീട്ടുകാർ പൊലീസിനെ വിവരം അറിയിച്ചത്. പഠനം കഴിഞ്ഞിട്ടും വിദ്യാർഥിയുമായി ബന്ധപ്പെടാൻ അധ്യാപിക ശ്രമിച്ചിരുന്നു.
Post A Comment: