മലപ്പുറം: മദ്രസയിലെ ശുചിമുറിയിൽ എത്തിച്ച് 12 കാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ മദ്രസ അധ്യാപകന് 86 വർഷം കഠിന തടവും 4.5 ലക്ഷം രൂപ പിഴയും ശിക്ഷ. മലപ്പുറം ഒതുക്കുങ്ങല്‍ ചീരിക്ക പറമ്പില്‍ വീട്ടില്‍ ജാബിര്‍ അലിയെ (27) ആണ് മഞ്ചേരി സ്പെഷ്യൽ പോക്സോ കോടജി ശിക്ഷിച്ചത്.
2022 ഏപ്രിലില്‍ ആണ് സംഭവം. മദ്രസ പഠനത്തിനായി രാവിലെ ഏഴിനും എട്ടരയക്കും ഇടയിൽ കുട്ടി എത്തിയപ്പോൾ ജാബിര്‍ അലി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി. പ്രതി ലൈംഗികാവയത്തിന്‍റെ ഫോട്ടോ മൊബൈല്‍ ഫോണില്‍ കുട്ടിക്ക് കാണിച്ചുകൊടുക്കുകയും ചോക്ക് എടുത്തു കൊണ്ടുവരാന്‍ ആണെന്ന് പറഞ്ഞ് മദ്രസയിലെ ബാത്‌റൂമില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും ആയിരുന്നു.
വനിതാ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന പി.എം. സന്ധ്യാദേവി ആണ് കേസില്‍ അന്വേഷണം നടത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത് ഇന്‍സ്‌പെക്ടറായിരുന്ന റസിയാ ബംഗാളത്തും. പോക്‌സോയിലെ നാല് വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്ക് തടവ് ശിക്ഷയും പിഴയും വിധിച്ചിട്ടുള്ളത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.
പ്രതിയുടെ റിമാണ്ട് കാലയളവ് ശിക്ഷയായി പരിഗണിക്കും. പ്രതി പിഴയടക്കുന്ന പക്ഷം പിഴ സംഖ്യ ഇരയായ പെണ്‍കുട്ടിക്ക് നല്‍കാനുത്തരവായി. കൂടാതെ വിക്ടിം കോമ്പന്‍സേഷന്‍ സ്‌കീം പ്രകാരം കൂടുതല്‍ നഷ്ട പരിഹാരം നല്‍കുന്നതിനായി ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയോട് നിര്‍ദ്ദേശിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സോമസുന്ദരന്‍ ഹാജരായി.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
Post A Comment: