www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1832) Idukki (1778) Mostreaded (1616) Crime (1390) National (1203) Entertainment (833) world (430) Viral (426) Video (353) Health (199) Gallery (162) mollywood (160) sports (137) Gulf (132) Trending (109) business (94) bollywood (87) Science (80) Food (52) Travel (38) kollywood (36) Gossip (31) Tech (27) featured (27) auto (25) Sex (24) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കനത്ത മഴ; ഇടുക്കിയിലും എറണാകുളത്തും നാളെ അവധി

Share it:



തിരുവനന്തപുരം: കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥാ വകുപ്പിന്‍റെ നിർദേശത്തെ തുടർന്ന് ഇടുക്കി, എറണാകുളം ജില്ലകളിൽ നാളെ (ജൂലൈ 25 വെള്ളി) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്റ്റർമാർ അവധി പ്രഖ്യാപിച്ചു. വിദ്യാര്‍ഥികളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നും കലക്ടര്‍ അറിയിച്ചു.

വിദ്യാര്‍ഥികളും രക്ഷിതാക്കളും വീടിനുള്ളില്‍ തന്നെ തുടരാനും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. ഇത് വിനോദത്തിനുള്ള അവധിയല്ല, മറിച്ച് എല്ലാവരെയും സുരക്ഷിതരാക്കാനുള്ള മുന്‍കരുതല്‍ ഇടവേളയാണെന്ന് കലക്ടര്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

എറണാകുളം ജില്ലാ കലnക്ടറുടെ അവധി അറിയിപ്പ്

ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രൊഫഷ്ണൽ കോളെജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച്ച ( ജൂലൈ 25) അവധിയായിരിക്കുമെന്ന് എറണാകുളം ജില്ലാ കലക്ടര്‍ അറിയിച്ചു. അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്‍ററുകള്‍ക്കും അവധി ബാധകമാണെന്നും കലക്ടര്‍ അറിയിച്ചു.

Join Our Whats App group

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB


Share it:

Kerala

Post A Comment: