ഇടുക്കി: വണ്ടൻമേട്ടിൽ യുവാവ് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചത് കമ്പി പോലുള്ള ആയുധം കൊണ്ട്. പുറ്റടി വാലുംമേട് കൊച്ചുപുരയ്ക്കൽ അജീഷ് തോമസാണ് (40) ഭാര്യ സുജാതയെ കൊലപ്പെടുത്താൻ ശ്രമിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഇരുവരും അകന്നു കഴിയുകയായിരുന്നു. കുടുംബ കോടതിയിൽ ഡിവോഴ്സ് കേസും നിലനിൽക്കുന്നുണ്ട്.
കമ്പി പോലെയുള്ള ആയുധം ഉപയോഗിച്ചാണ് കുത്തിയതെന്ന് സുജാത പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. വണ്ടന്‍മേട് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഇയാൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തതായി പൊലീസ് അറയിച്ചു.
Join Our Whats App group
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
Post A Comment: