www.superprimetime.com

Total Pageviews

Popular Posts

Blog Archive

Search This Blog

Tags

Kerala (1968) Idukki (1899) Mostreaded (1617) Crime (1482) National (1241) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

കോന്നി പാറമട അപകടം; ഒരു മൃതദേഹം കണ്ടെത്തി: ഒരാൾ ഹിറ്റാച്ചിക്കുള്ളിലെന്ന് സംശയം

Share it:



പത്തനംതിട്ട: കോന്നിയിൽ പാറമട അപകടത്തിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. പാറകൾക്കടിയിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. അപകടത്തില്‍പ്പെട്ട ഒരാളുടെ കാലുകള്‍ പാറക്കെട്ടിനിടയില്‍ കണ്ടിരുന്നു. തുടര്‍ന്ന് ഇവിടെ നടത്തിയ തിരച്ചിലില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. അതിഥി തൊഴിലാളിയാണ് മരിച്ചത്. ഹിറ്റാച്ചിക്ക് മുകളിലേക്ക് കല്ലും മണ്ണും പതിച്ചായിരുന്നു അപകടം.

മറ്റൊരാള്‍ ഹിറ്റാച്ചിയ്ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി നിഗമനം. രണ്ട് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായിട്ടാണ് സംശയിച്ചിരുന്നത്. ഇതര സംസ്ഥാന തൊഴിലാളികളായ ഓപ്പറേറ്റര്‍ അജയ് റായ്, സഹായി മഹാദേശ് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. മുകളില്‍ നിന്ന് വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കോന്നി പയ്യനാമണ്ണില്‍ പാറമടയിലാണ് അപകടമുണ്ടായത്.

രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫ് സംഘം സ്ഥലത്തേക്ക് പുറപ്പെട്ടു. തിരുവല്ലയില്‍ നിന്നുള്ള സംഘമാണ് എത്തുന്നതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേന നാലാം ബറ്റാലിയന്‍ ടീം കമാന്‍ഡര്‍ സഞ്ജയ് സിംഗ് മല്‍സുനിയുടെ നേതൃത്വത്തില്‍ 27 അംഗ സംഘമാണ് സംഭവ സ്ഥലത്തേക്ക് തിരിച്ചിരിക്കുന്നത്.

Join Our Whats App group

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB


Share it:

Kerala

Post A Comment: