കാഞ്ഞങ്ങാട്: വീട്ടിൽ പ്രസവിച്ച 14 കാരിയെ അമിത രക്ത സ്രാവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈസ്കൂൾ വിദ്യാർഥിനിയാണ് വീട്ടിൽ പ്രസവിച്ചത്. പെൺകുട്ടി ഗർഭിണിയാണെന്ന വിവരം അറിയില്ലായിരുന്നുവെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു.
എട്ടാം മാസത്തിലായിരുന്നു പെൺകുട്ടിയുടെ പ്രസവം. പെൺകുട്ടിക്കും നവജാത ശിശുവിനും നിലവിൽ പ്രശ്നങ്ങളില്ല. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം കുട്ടി എങ്ങനെയാണ് ഗർഭിണിയായതെന്ന് വ്യക്തമല്ല. പെൺകുട്ടിയിൽ നിന്നും മൊഴിയെടുക്കുന്നതടക്കമുള്ള കാര്യങ്ങൾ നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
Join Our Whats App group
Post A Comment: