കൊച്ചി: നഗരത്തിൽ ഫ്ളാറ്റ് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തിയ സംഘത്തിന്‍റെ വേരുകൾ തേടി അന്വേഷണ സംഘം. ഒരു യുവതിയടക്കം നാല് പേരെയാണ് എളംകുളത്തെ ഫ്ളാറ്റിൽ നിന്നും ഡാൻസാഫ് സംഘം പിടികൂടിയത്.
കോഴിക്കോട് സ്വദേശി ദിവ്യ, മലപ്പുറം സ്വദേശി ഹിജാസ് മുഹമ്മദ്, പെരിന്തല്‍മണ്ണ സ്വദേശി ഷാമില്‍, കോഴിക്കോട് സ്വദേശി അബൂ ഷാമില്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 115 ഗ്രാം എംഡിഎംഎയും 35 ഗ്രാം എക്സ്റ്റസി പില്‍സും രണ്ട് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
വില്‍പ്പനയ്ക്കായാണ് സംഘം ലഹരിയെത്തിച്ചതെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. ഇവര്‍ക്ക് എവിടെ നിന്നാണ് ലഹരിയെത്തിയതെന്നതടക്കം അന്വേഷിക്കും. നാലംഗ സംഘം എത്രകാലമായി ലഹരി വിൽപ്പന നടത്തുന്നുണ്ട് എന്നതടകക്കം അന്വേഷണ വിധേയമാക്കും.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
Post A Comment: