തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കൻ കേരളത്തിൽ അതിതീവ്ര മഴയ്ക്കാണ് സാധ്യത. അഞ്ച് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടുണ്ട്.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് റെഡ് അലര്‍ട്ടുള്ളത്. അടുത്ത 24 മണിക്കൂറില്‍ 204.4 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.
നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് നിലവിലുള്ളത്. മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.
വടകര താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. ട്യൂഷന്‍ സെന്‍ററുകള്‍ക്കും മദ്രസകള്‍ക്കും ഉള്‍പ്പെടെ അവധി ബാധകമാണ്. അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നത്. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp
കണ്ടത് ഫ്രണ്ട് ഓപ്പൺ; കിട്ടിയത് ബാക് ഓപ്പൺ: ഓൺലൈൻ ബ്രാ കമ്പനിക്ക് പിഴ
തിരുവനന്തപുരം: ഓർഡർ ചെയ്‌ത അടിവസ്ത്രം മാറി വന്ന സംഭവത്തിൽ യുവതിക്ക് 5000 രൂപ പിഴ കൊടുക്കാൻ ഉപഭോക്തൃ കോടതി ഉത്തരവ്. തിരുവനന്തപുരം സ്വദേശിനിയായ യുവതിയാണ് ഫെയ്സ് ബുക്കിലെ പരസ്യം കണ്ട് ഫ്രണ്ട് ഓപ്പൺ ബ്രാ ഓർഡർ ചെയ്‌തത്. 2.09.2024-നാണ് യുവതി ഓർഡർ നൽകിയത്. ക്യാഷ് ഓണ്‍ ഡെലിവറി ആയി 799 രൂപയും നൽകി.
പാക്കറ്റ് പൊട്ടിച്ചു നോക്കിയ യുവതി കണ്ടത് ഫ്രണ്ട് ഓപ്പണ്‍ ബ്രായ്ക്ക് പകരം ബാക് ഓപ്പണ്‍. പരസ്യത്തില്‍ മൂന്നെണ്ണമുള്ള പായ്ക്ക് എന്ന് പറഞ്ഞിരുന്നതെങ്കിലും കിട്ടിയത് രണ്ടെണ്ണം മാത്രം. രണ്ടിന്‍റെയും അളവുകള്‍ വ്യത്യസ്തവും യുവതിക്ക് ഉപയോഗിക്കാനാവാത്തതും.
ഇതേതുടര്‍ന്ന്, വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ ആയി പരാതി നൽകാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്നാണ് യുവതി തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. കമ്മീഷന്‍ മുമ്പാകെ യുവതി തനിക്ക് കിട്ടിയ ഇന്‍വോയ്സും അയച്ചുകിട്ടിയ സാധനങ്ങളുടെ ചിത്രങ്ങളും തെളിവായി ഹാജരാക്കി.
തെളിവുകള്‍ പരിശോധിച്ച കമ്മീഷന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം സേവനത്തില്‍ വീഴ്ച വരുത്തി എന്ന് കണ്ടെത്തി. എതിര്‍ കക്ഷിയുടെ സേവനത്തിലെ വീഴ്ച മൂലം പരാതിക്കാരിക്ക് മനോവ്യഥയും സാമ്പത്തിക നഷ്ടവുമുണ്ടായി. ആയതിനാല്‍ എതിര്‍കക്ഷി പരാതിക്കാരിക്കുണ്ടായ സാമ്പത്തിക നഷ്ടത്തിന് നഷ്ടപരിഹാരം കൊടുക്കാന്‍ ബാധ്യസ്ഥമാണ്- കമ്മീഷന്‍ പറഞ്ഞു.
ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിനോട് പരാതിക്കാരിയില്‍ നിന്ന് വാങ്ങിയ 799 രൂപ തിരിച്ചു നല്‍കാനും 5,000 രൂപ നഷ്ടപരിഹാരമായി നല്‍കാനും കമ്മീഷന്‍ ഉത്തരവിട്ടു. കൂടാതെ കോടതിച്ചെലവായി 2,500 രൂപയും നല്‍കണം. ഒരു മാസത്തിനുള്ളില്‍ കൊടുത്തില്ലെങ്കില്‍ റീഫണ്ട് തുകയ്ക്കും നഷ്ടപരിഹാരത്തിനും കൊടുക്കുന്ന തീയതി വരെ ഒൻപതു ശതമാനം വാര്‍ഷിക പലിശ കൂടി നല്‍കണമെന്നും ഉത്തരവിലുണ്ട്.
ജില്ലാ കമ്മീഷന്‍ പ്രസിഡന്‍റ് പി.വി. ജയരാജന്‍, അംഗങ്ങളായ പ്രീതാ ജി. നായര്‍ വിജു വി.ആര്‍. എന്നിവരുടെ ബെഞ്ചാണ് കേസ് കേട്ടത്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം പ്രതിനിധികള്‍ കോടതിയില്‍ കോടതിയില്‍ ഹാജരാവാഞ്ഞതിനാല്‍ എക്‌സ്-പാര്‍ട്ടി ആയാണ് കേസ് നടന്നത്. യുവതിക്ക് വേണ്ടി ഹാജരായത് അഡ്വക്കേറ്റ് ശ്രീവരാഹം എന്‍.ജി. മഹേഷ്, അഡ്വക്കേറ്റ് ഷീബ ശിവദാസന്‍ എന്നിവർ ഹാജരായി.
Post A Comment: