തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ നാളെ (ജൂലൈ 17) സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, വയനാട്, തൃശൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍കോട്, തൃശ്ശൂര്‍, വയനാട് ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമാണ്.
കോഴിക്കോട് ജില്ലയില്‍ ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ നാളെ സ്‌കൂളുകള്‍ക്ക് അവധിയാണ്. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്‍ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും.
കണ്ണൂര്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും കണ്ണൂര്‍ ജില്ലയിലെ സ്‌കൂളുകള്‍, അങ്കണവാടികള്‍, മതപഠന സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്‍ററുകള്‍ എന്നിവക്ക് ജൂലൈ 17ന് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.
തൃശൂര്‍ ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ ജില്ലയിലെ പ്രൊഫഷണല്‍ കോളെജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു.
സി.ബി.എസ്.സി, ഐ.സി.എസ്.സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്‍ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.
നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ വയനാട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളെജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അങ്കണവാടികള്‍, ട്യൂഷന്‍ സെന്‍ററുകള്‍, മതപഠന ക്ലാസുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ക്ക് അവധി ബാധകമാണ്. പി.എസ്.സി പരീക്ഷകള്‍, റസിഡന്‍ഷല്‍ സ്‌കൂളുകള്‍, കോളേജുകള്‍ക്ക് അവധി ബാധകമല്ല.
കാസര്‍കോട് ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. പ്രധാന നദികള്‍ കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുകയും ചെയ്തിട്ടുണ്ട് ഇതിന്റെ പശ്ചാത്തലത്തില്‍ ജനസുരക്ഷയെ മുന്‍നിര്‍ത്തി, ജൂലൈ17, വ്യാഴാഴ്ച, ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
മുൻ കാമുകിയെ പോൺസ്റ്റാറാക്കി യുവാവിന്‍റെ പ്രതികാരം
ദിസ്പൂർ: മുൻ കാമുകിയെ ഒറ്റ ദിവസം കൊണ്ട് പോൺസ്റ്റാറാക്കി യുവാവിന്‍റെ പ്രതികാരം. വിവാഹിതായ അസം സ്വദേശിനിക്കാണ് ദുരനുഭവം ഉണ്ടായത്. മുൻ കാമുകനും സഹപാഠിയമായിരുന്ന യുവാവാണ് എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ യുവതിയെ പോൺസ്റ്റാറാക്കി മാറ്റിയത്.
സംഭവത്തിൽ യുവാവിനെ ദിബ്രുഗഡ് പൊലീസ് അറസ്റ്റ് ചെയ്തു. മെക്കാനിക്കല്‍ എന്‍ജിനിയറായ 30കാരന്‍ പ്രോതിം ബോറയാണ് അറസ്റ്റിലായത്. പ്രമുഖ നീലച്ചിത്ര താരമായ കെന്‍ഡ്ര ലസ്റ്റിനൊപ്പമുള്ള യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രം അപ് ലോഡ് ചെയ്ത് യുവതി നീലചിത്രത്തില്‍ അഭിനയിക്കുകയാണെന്ന് ഇന്‍സ്റ്റഗ്രാമില്‍ പ്രഖ്യാപിക്കുകയായിരുന്നു ഇയാൾ.
എന്നാല്‍, താമസിയാതെ സത്യം പുറത്തുവന്നു. ഒപ്പം പഠിച്ച സഹപാഠി എഐ ടൂളുകള്‍ ഉപയോഗിച്ച് അവളെ ഇന്‍സ്റ്റ സെന്‍സേഷന്‍ ആക്കിമാറ്റുകയായിരുന്നു. എഐ ടൂളുകള്‍ ഉപയോഗിച്ച് ചിത്രങ്ങളും വീഡിയോകളും മോര്‍ഫ് ചെയ്ത് യുവതിയെ അപമാനിക്കുകയായിരുന്നു സഹപാഠിയുടെ ലക്ഷ്യം.
വിവാഹിതയായ യുവതി തന്‍റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതായി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പ്രൊഫൈല്‍ ഉണ്ടാക്കാന്‍ ബോറ നല്‍കിയ വിവരങ്ങളുടെ സഹായത്തോടെയാണ് പൊലീസ് ഇയാളെ കണ്ടെത്തിയത്. ഈ പ്രൊഫൈലിന് ചുരുങ്ങിയ സമയം കൊണ്ട് പത്ത് ലക്ഷത്തിലധികം ഫോളോവേഴ്‌സിനെ ലഭിച്ചിരുന്നതായി ദിബ്രുഗഡ് എഎസ്പി സിസാല്‍ അഗര്‍വാള്‍ പറഞ്ഞു.
2013 മുതല്‍ 2017 വരെ പ്രതിയും യുവതിയും കോളജില്‍ ഒരുമിച്ച് പഠിച്ചിരുന്നു. ഓപ്പണ്‍ആര്‍ട്ട്, മിഡ്ജേണി തുടങ്ങിയ എഐ സോഫ്‌റ്റ് വെയറുകളാണ് ബോറ ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. ലാപ്‌ടോപ്, രണ്ട് മൊബൈല്‍ ഫോണുകള്‍, ഹാര്‍ഡ് ഡിസ്‌ക്, ടാബ്ലെറ്റ്, പെന്‍ഡ്രൈവ്, കാര്‍ഡ് റീഡര്‍, സിം കാര്‍ഡുകള്‍ എന്നിവ പൊലീസ പിടിച്ചെടുത്തിട്ടുണ്ട്.
ഇതെല്ലാം നിര്‍മ്മിക്കാന്‍ എന്ത് ക്രെഡന്‍ഷ്യലുകളാണ് ഉപയോഗിച്ചത്, എത്ര വ്യാജ പ്രൊഫൈലുകളും ഐഡികളും ഉണ്ടാക്കിയെന്നത് അന്വേഷണത്തിലാണ്. 2022 ലാണ് ഇയാള്‍ ഇത്തരത്തില്‍ യുവതിയുടെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയത്.
ഇയാള്‍ ലിങ്ക്ട്രീ വെബ് പേജ് ഉണ്ടാക്കുകയും അശ്ലീല ഉള്ളടക്കം കാണാനുള്ള ലിങ്ക് നല്‍കുകയായിരുന്നു. സബ്‌സ്‌ക്രിപ്ഷന്‍ സംവിധാനം ഉണ്ടായിരുന്നതിനാല്‍ ഇയാള്‍ക്ക് പണവും ലഭിച്ചു.
പത്തുലക്ഷം രൂപ ഇയാള്‍ സമ്പാദിച്ചതായാണ് പൊലീസ് പറയുന്നത്. ലൈംഗികാതിക്രമം, അശ്ലീലവസ്തുക്കള്‍ നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക, ഭീഷണിപ്പെടുത്തല്‍, സല്‍പ്പേരിന് ഹാനികരമായ വ്യാജവസ്തുക്കള്‍ നിർമിക്കുക, അപകീര്‍ത്തിപ്പെടുത്തല്‍ എന്നിവയുള്‍പ്പെടെ ഭാരതീയ ന്യായസംഹിതയുടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
Post A Comment: