www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1830) Idukki (1778) Mostreaded (1616) Crime (1389) National (1203) Entertainment (833) world (430) Viral (426) Video (353) Health (198) Gallery (162) mollywood (160) sports (137) Gulf (132) Trending (109) business (94) bollywood (87) Science (80) Food (52) Travel (38) kollywood (36) Gossip (31) Tech (27) featured (27) auto (25) Sex (24) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മാധ്യമ വിലക്കുമായി സി.പി.എം; തടഞ്ഞത് മേൽക്കൂര ഇടിഞ്ഞുവീണ സർക്കാർ സ്‌കൂളിലേക്കുള്ള പ്രവേശനം

Share it:



ആലപ്പുഴ: മേൽക്കൂര തകർന്നു വീണ ആലപ്പുഴ കാർത്തികപ്പള്ളി സർക്കാർ യുപി സ്കൂളിൽ  മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി. മാധ്യമങ്ങൾ സ്കൂളിനു പുറത്തു പോകണമെന്ന് അധികൃതർ പറഞ്ഞപ്പോൾ പിടിച്ചിറക്കുമെന്നായിരുന്നു സിപിഎം പഞ്ചായത്തംഗത്തിന്‍റെ ഭീഷണി. 

സിപിഎം വാര്‍ഡ് അംഗം നിപുവിന്‍റെ നേതൃത്വത്തിലാണ് മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും തടയുകയും ചെയ്തത്. മാധ്യമങ്ങളെ പിടിച്ചിറക്കുമെന്ന് സിപിഎം പഞ്ചായത്ത് അംഗം നിബു ഭീഷണിപ്പെടുത്തി. മാധ്യമങ്ങള്‍ സ്‌കൂളില്‍ പ്രവേശിച്ചാല്‍ സ്‌കൂള്‍ പ്രവര്‍ത്തനം തടസപ്പെടുമെന്നായിരുന്നു വാദം. 

ഇന്നലെ രാവിലെ പെയ്ത ശക്തമായ മഴയിലാണ് കെട്ടിടത്തിന്‍റെ മേല്‍ക്കൂര തകര്‍ന്നത്. ഫിറ്റ്‌നസ് ഇല്ലാത്ത കെട്ടിടമാണ് തകര്‍ന്നത്. അവധി ദിവസമായതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. നാലാം ക്ലാസിന്‍റെ രണ്ട് ഡിവിഷനുകളും ഹെഡ് മാസ്റ്ററുടെ ഓഫീസും കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നതായി രക്ഷിതാക്കളും വിദ്യാര്‍ഥികളും പറയുന്നു.  ഇന്ന് പുതിയ കെട്ടിടത്തില്‍ വെച്ച് ക്ലാസുകള്‍ നടക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെയാണ് അധികൃതര്‍ ഭീഷണിപ്പെടുത്തിയത്.

മേല്‍കൂര തകര്‍ന്ന് വീണ സംഭവത്തെ തുടര്‍ന്ന് പ്രതിഷേധം ശക്തമായതോടെയാണ് പുതിയ കെട്ടിടം തുറന്ന് കൊടുക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടത്. ഇന്നലെ രാത്രിയോടെ പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്ന ജോലികള്‍ പൂര്‍ത്തിയാക്കിയിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് സ്‌കൂളിലേക് ഇന്ന് കെ എസ് യുവും, യൂത്ത്‌കോണ്‍ഗ്രസും മാര്‍ച്ച് നടത്തും.

Join Our Whats App group

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

അതുല്യയെകൊണ്ട് മൂത്രം വരെ കുടിപ്പിച്ചെന്ന് സുഹൃത്ത് 

കൊല്ലം: ഷാർജയിൽ മരിച്ച അതുല്യ ഭർത്താവ് സതീഷ് ശങ്കറിൽ നിന്നും നേരിട്ടത് കേട്ടാൽ അറയ്ക്കുന്ന ക്രൂരതയാണെന്ന വെളിപ്പെടുത്തലുമായി സുഹൃത്ത്. സതീഷ് അതുല്യയെ കൊണ്ട് മൂത്രംവരെ കുടിപ്പിച്ചെന്നും അടിവസ്ത്രം ഊരി മുഖത്തേക്ക് എറിഞ്ഞിട്ടുണ്ടെന്നും സുഹൃത്ത് വെളിപ്പെടുത്തി.

ഒരു അടിമയെ പോലെയാണ് സതീഷ് ഭാര്യയെ കണ്ടത്. ജോലിക്ക് പോകുമ്പോള്‍ മൂന്നുനേരത്തെ ഭക്ഷണവും തയ്യാറാക്കികൊടുക്കണം. അവന്‍റെ ഷൂലേസ് വരെ കെട്ടികൊടുക്കണം. ഉപയോഗിച്ച കര്‍ച്ചീഫ് കഴുകിയില്ലെന്ന് പറഞ്ഞ്, അത് തറയിലിട്ടശേഷം അവളുടെ മുഖത്ത് വെച്ച് തുടച്ച സംഭവമുണ്ടായി. അടിവസ്ത്രം ഊരി അവളുടെ മുഖത്താണ് എറിയുന്നത്. 

ഷൂലേസ് വരെ അവള്‍ കെട്ടികൊടുത്താലേ അവന്‍ പുറത്തിറങ്ങുകയുള്ളൂ. കഴിഞ്ഞതവണ അവള്‍ നാട്ടിലേക്ക് വരുന്നതിന് മുന്‍പ് കര്‍ച്ചീഫ് കഴുകിയില്ലെന്ന് പറഞ്ഞ് പൊതിരെതല്ലി. എന്നിട്ട് കര്‍ച്ചീഫ് കൊണ്ട് അടുക്കളയും കുളിമുറിയും തുടച്ചിട്ട് അവളുടെ മുഖത്തേക്കിട്ടു. ഇതാണ് നിനക്കുള്ള ശിക്ഷ എന്നുപറഞ്ഞായിരുന്നു ഈ ഉപദ്രവം. 

ജനിച്ചത് പെണ്‍കുഞ്ഞാണെന്ന് പറഞ്ഞ് നിരന്തരം ഉപദ്രവിച്ചു. നാട്ടില്‍ പോകണമെന്ന് പറഞ്ഞിട്ടും അയാള്‍ വിട്ടില്ല. നമ്മള്‍ വിളിക്കുമ്പോഴും അയാള്‍ക്ക് സംശയമാണ്. സ്പീക്കറിലിട്ട് അനങ്ങാതെനിന്ന് കേള്‍ക്കും. അവനില്ലാത്ത സമയം നോക്കിയേ അവള്‍ വിളിക്കാറുള്ളൂ. വിളിക്കുമ്പോഴെല്ലാം വിഷമങ്ങള്‍ പറയും. പക്ഷേ, ഒരിക്കലും അത് ആത്മഹത്യയിലേക്ക് എത്തില്ല. കാരണം ആത്മഹത്യ ചെയ്‌തേക്കാമായിരുന്ന വലിയ വലിയ പ്രശ്‌നങ്ങള്‍ അതുല്യ നേരിട്ടിട്ടുണ്ട്'- സുഹൃത്ത് പറയുന്നു.

അതിനിടെ അതുല്യ ശേഖറിന്റെ മരണം പ്രത്യേക സംഘം അന്വേഷിക്കും. ചവറ തെക്കുംഭാഗം ഇന്‍സ്പെക്ടര്‍ എസ് ശ്രീകുമാറിന്‍റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘത്തിനാണ് അന്വേഷണച്ചുമതല. കൊല്ലം ചവറ സ്വദേശിയായ അതുല്യയുടെ മരണത്തില്‍ ഭര്‍ത്താവ് സതീഷിനെതിരെ തെക്കുംഭാഗം പൊലീസ് കേസെടുത്തിരുന്നു. കൊലപാതകക്കുറ്റത്തിനു പുറമേ സ്ത്രീധന പീഡനം, കൈ കൊണ്ടും ആയുധം കൊണ്ടും ശരീരത്തില്‍ മാരകമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ ആറിലധികം വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

അതേസമയം സതീഷ് നാട്ടിലും പ്രശ്‌നക്കാരനായിരുന്നുവെന്ന് അയല്‍വാസികള്‍ ആരോപിക്കുന്നു. പുലര്‍ച്ചെ അതുല്യയുടെ വീട്ടുകാരെ തല്ലാന്‍ ഗുണ്ടകളുമായി എത്തി. ജോലി സ്ഥലത്തും സതീഷ് മദ്യപിച്ച് നിരന്തരം പ്രശ്‌നമുണ്ടാക്കാറുണ്ടെന്നും ഒപ്പം ജോലി ചെയ്തയാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

Share it:

Kerala

Post A Comment: