പാലക്കാട്: കളിക്കുന്നതിനിടെ വീടിനു സമീപത്തെ തരിശുഭൂമിയിലെ വെള്ളക്കെട്ടിൽ വീണ് നാലര വയസുകാരൻ മരിച്ചു. പാലക്കാട് കിഴക്കഞ്ചേരി പനംകുറ്റി ജോമോന്‍റെ മകൻ ഏബൽ ആണ് മരിച്ചത്.
വൈകിട്ട് കളിക്കുന്നതിനിടെ കുട്ടി വീടിന് സമീപത്തെ വെള്ളക്കുഴിയില്‍ അകപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന സമപ്രായക്കാരനായ മറ്റൊരു കുട്ടിയുടെ നിലവിളികേട്ട് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് കുഴിയില്‍ അകപ്പെട്ട നിലയില്‍ കുട്ടിയെ കണ്ടെത്തിയത്.
ആലത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പൊലീസ് മേൽനടപടി സ്വീകരിച്ചു.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
Post A Comment: