www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1822) Idukki (1772) Mostreaded (1616) Crime (1382) National (1201) Entertainment (832) world (429) Viral (423) Video (352) Health (198) Gallery (162) mollywood (160) sports (137) Gulf (131) Trending (109) business (94) bollywood (87) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (26) auto (25) Sex (24) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

moto-g96-5g | വിസ്‌മയിപ്പിക്കാൻ cമോട്ടറോള ജി സീരിസിലെ ജി96 5ജി വിപണിയിൽ

moto-g96-5g
Share it:

moto-g96-5g


മുംബൈ: കാമറ കരുത്തുമായി മോട്ടറോള ജി സീരീസിലെ പുത്തൻ സ്മാർട്ട് ഫോൺ ഇന്ത്യൻ വിപണിയിൽ. മോട്ടോ ജി96 5ജിയാണ് വിപണിയിലെത്തിയത്. ക്വാല്‍കോമിന്‍റെ 4nm ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 7എസ് ജന്‍2 പ്രോസസറിലാണ് ഫോണ്‍ എത്തുന്നത്. 50മെഗാപിക്സല്‍ പ്രൈമറി സെന്‍സറുള്ള ഡ്യുവല്‍ റിയര്‍ കാമറ, 4 കെ റെക്കോര്‍ഡിങ്ങോടെ 32മെഗാപിക്സല്‍ ഫ്രണ്ട് കാമറയും ഫോണിന്‍റെ പ്രധാന ആകര്‍ഷണമാണ്.

144Hz റിഫ്രഷ് റേറ്റ്, 1,600 nits ബ്രൈറ്റ്നസ് ലെവല്‍, വാട്ടര്‍ ടച്ച് സപ്പോര്‍ട്ട്, കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷന്‍ എന്നിവയോടെ 6.67 ഇഞ്ച് എഫ്എച്ച്ഡി+ പിഒഎല്‍ഇഡി ഡിസ്പ്ലേയാണ് ഫോണിലുള്ളത്. മോട്ടോ ജി96 5ജിയുടെ കാമറ കുറഞ്ഞ വെളിച്ചത്തില്‍ പോലും മിഴിവാര്‍ന്ന ചിത്രങ്ങളെടുക്കാന്‍ സഹായിക്കുന്ന തരത്തിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. 

മോട്ടോ എഐ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ കാമറ സിസ്റ്റം എഐ ഫോട്ടോ എന്‍ഹാന്‍സ്മെന്‍റ്, എഐ സൂപ്പര്‍ സൂം, എഐ ഓട്ടോ സ്മൈല്‍ ക്യാപ്ചര്‍, ടില്‍റ്റ് ഷിഫ്റ്റ് മോഡ് തുടങ്ങിയ ഇന്‍റലിജന്‍റ് സവിശേഷതകള്‍ അവതരിപ്പിക്കുന്നു. 

എല്ലാ ലെന്‍സുകളിലൂടെയും 4കെ വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ കഴിവുള്ള, എല്ലാ കോണില്‍ നിന്നും അള്‍ട്രാഹൈറെസല്യൂഷന്‍ വീഡിയോ പിടിച്ചെടുക്കാന്‍ സഹായിക്കുന്ന സെഗ്മെന്‍റിലെ ഒരേയൊരു ഫോണാണ് മോട്ടോ ജി96 5ജി.

ഫോണിന്‍റെ ഡിസ്പ്ലേ വാട്ടര്‍ ടച്ച് സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്നു, കൂടാതെ കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 5, വീഗന്‍ ലെതര്‍ ഫിനിഷില്‍ പാൻറോണ്‍ക്യൂറേറ്റഡ് നാല് നിറങ്ങളില്‍ ലഭ്യമാണ് ഫോണ്‍ ലഭ്യമാണ്. ആഷ്ലി ബ്ലൂ, ഗ്രീനര്‍ പാസ്റ്റേഴ്സ്, കാറ്റ്ലിയ ഓര്‍ക്കിഡ്, ഡ്രെസ്ഡന്‍ ബ്ലൂ എന്നിങ്ങനെ നാല് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. 

8 ജിബി റാം+ 128 ജിബി റാം സ്റ്റോറേജ്, 8 ജിബി റാം + 256 ജിബി റാം സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്‍റുകളില്‍ മോട്ടോ ജി96 5ജി വിപണിയില്‍ ലഭ്യമാകും. യഥാക്രമം 17,999 രൂപ, 19,999 എന്നിങ്ങനെയാണ് ഫോണ്‍ മോഡലുകളുടെ വിലകള്‍. ജൂലൈ 16 മുതല്‍ ഫ്ലിപ്കാര്‍ട്ട്, മോട്ടറോള.ഇന്‍, റിലയന്‍സ് ഡിജിറ്റല്‍ ഉള്‍പ്പെടെ ഇന്ത്യയിലുടനീളമുള്ള പ്രമുഖ റീട്ടെയില്‍ സ്റ്റോറുകളില്‍ മോട്ടോ ജി96 5ജി ലഭ്യമാകും.

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

മാറിടത്തിൽ കടന്നു പിടിച്ചു; പൂജാരിക്കെതിരെ നടി

ക്വാലലംപൂർ: മലേഷ്യയിലെ ക്ഷേത്രത്തിൽ പൂജാരിയിൽ നിന്നും ലൈംഗികാതിക്രമം നേരിട്ടെന്ന വെളിപ്പെടുത്തലുമായി ഇന്ത്യൻ വംശജയായ നടി. നടിയും മോഡലുമായ ലിഷാല്ലിനി കണാരനാണ് തന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. 

ഇന്ത്യക്കാരനായ പൂജാരിയാണ് തന്നോട് മോശമായി പെരുമാറിയതെന്നും ഇവർ പറയുന്നു. 2021ൽ മിസ് ഗ്രാൻഡ് മലേഷ്യയായിരുന്നു ലിഷാല്ലിനി. ഇന്ത്യയിൽ നിന്നുള്ള പുണ്യജലമാണെന്നു പറഞ്ഞ് തന്‍റെ ദേഹത്ത് വെള്ളം തളിച്ചതിനു പിന്നാലെ പൂജാതി തന്നെ കയറി പിടിക്കുകയായിരുന്നു. 

സാധാരണ അമ്മയ്ക്കൊപ്പമാണ് ക്ഷേത്രത്തിൽ പോകാറുള്ളത്. ജൂൺ 21ന് ഞാൻ ഒറ്റയ്ക്ക് പോയപ്പോഴാണ് ക്ഷേത്ര പൂജാരിയിൽനിന്ന് മോശം അനുഭവം ഉണ്ടായത്. ഇന്ത്യയിൽനിന്ന് പ്രത്യേകമായി പൂജിച്ച ജലം നൽകാമെന്നു പറഞ്ഞ് എന്നെ ഒരു മുറിയിലേക്കു കൂട്ടിക്കൊണ്ടു പോയി.

 തുടർന്ന് ജലം ശരീരത്ത് തുടർച്ചയായി തളിച്ചതിനു ശേഷം വസ്ത്രം മാറ്റാൻ ആവശ്യപ്പെട്ടു. ഞാൻ അത് നിഷേധിച്ചപ്പോൾ ഇതൊക്കെ നിനക്കു വേണ്ടിയാണ് ചെയ്യുന്നതെന്നു പറഞ്ഞ് വസ്ത്രത്തിനുള്ളിൽ കയ്യിട്ടു മാറിടത്തിൽ സ്പർശിച്ചു. പെട്ടെന്ന് ഞെട്ടിപ്പോയ തനിക്ക് സ്വബോധം വീണ്ടെടുക്കാൻ കുറച്ചു സമയം വേണ്ടി വന്നെന്നും സ്വബോധം വീണ്ടെടുത്തപ്പോൾ ഞാൻ അവിടെനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും നടിയുടെ വെളിപ്പെടുത്തലിൽ ഉണ്ട്. 

ആ സംഭവത്തിനു ശേഷം ദിവസങ്ങളോളം അതിനെ കുറിച്ചോർത്ത് രാത്രി ഞെട്ടി എഴുന്നേറ്റെന്നും ഇന്നും അതിൽനിന്ന് മോചിതയായിട്ടില്ലെന്നും അവർ പറയുന്നു. അമ്മ ഇന്ത്യയിൽ പോയപ്പോഴാണ് സംഭവം നടന്നത്. അമ്മ തിരികെ വന്നതിനു ശേഷം കാര്യങ്ങൾ വീട്ടുകാരെ അറിയിച്ച് പരാതി നൽകിയെങ്കിലും ഇതു പുറത്തറിഞ്ഞാൽ നിങ്ങൾക്കു തന്നെയാണ് പ്രശ്‌നമെന്നാണ് പറഞ്ഞ് പൊലീസ് കേസ് ഒഴിവാക്കാനാണ് നോക്കിയതെന്നും നടി പറഞ്ഞു. 

പൊലീസുമായി ക്ഷേത്രത്തിൽ എത്തിയെങ്കിലും അപ്പോഴേക്കും അയാളെ സമാനമായ മറ്റൊരു സംഭവത്തിൽ ക്ഷേത്രത്തിൽനിന്ന് പുറത്താക്കിയിരുന്നു. ക്ഷേത്ര ഭാരവാഹികൾ ഈ വിഷയം പുറത്തറിയാതിരിക്കാൻ നോക്കിയതിനാൽ അയാൾക്ക് യാതൊരു ശിക്ഷയും നൽകാതെ പറഞ്ഞുവിടുകയായിരുന്നെന്നും അവർ പറഞ്ഞു.

അതേസമയം, കുറ്റാരോപിതനായ പൂജാരി ക്ഷേത്രത്തിൽ താൽക്കാലികമായി ജോലി ചെയ്‌തിരുന്ന ഇന്ത്യക്കാരനാണെന്നും സ്‌ഥിര പൂജാരി തിരികെ വന്നപ്പോൾ അയാൾ പോയെന്നുമാണ് പൊലീസ് അറിയിച്ചത്. 

Share it:

Tech

Post A Comment: