മുണ്ടക്കയം: മീൻ പിടിക്കുന്നതിനിടെ അഴുതയാറ്റിൽ വീണ യുവാവ് മരിച്ചു. കണയങ്കവയൽ വാതല്ലൂർ സ്വദേശി സുബിൻ (32) ആണ് മരിച്ചത്. പെരുവന്താനം പുറക്കയം ആനമുള്ളി വനത്തിൽ ബുധനാഴ്ച്ച ഉച്ചയ്ക്ക് മൂന്നോടെയായിരുന്നു സംഭവം. മീൻ പിടിക്കുന്നതിനിടെ കാൽവഴുതി ആറ്റിൽ വീഴുകയായിരുന്നുവെന്നാണ് കരുതുന്നത്.
പീരുമേട് ഫയർഫോഴ്സിന്‍റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സ്റ്റേഷൻ ഓഫിസർ പി. ബിനുകുമാറിന്‍റെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവർത്തനം. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Join Our Whats App group
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
Post A Comment: