കൊച്ചി: എംഡിഎംഎയുമായി പിടിയിലായ യൂടൂബർക്കും ആൺ സുഹൃത്തിനും മയക്കുമരുന്ന് എത്തിച്ച ആളെ കണ്ടെത്താൻ ആന്വേഷണം ആരംഭിച്ചു. കോഴിക്കോട് സ്വദേശികളായ റിന്‍സി, സുഹൃത്ത് യാസര്‍ അറാഫത്ത് എന്നിവരെയാണ് തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്.
കാക്കനാട് പാലച്ചുവട്ടിലെ ഇവര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ നടത്തിയ പരിശോധനയിലാണ് 22.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഡാന്‍സാഫ് സംഘം ഇവരുടെ ഫ്‌ളാറ്റില്‍ പരിശോധന നടത്തിയത്. പരിശോധനയ്ക്ക് ശേഷം പ്രതികളെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി.
നാട്ടില്‍ നിന്നുള്ള ഒരാളില്‍ നിന്നാണ് എംഡിഎംഎ വാങ്ങിയതെന്നാണ് ഇരുവരും പൊലീസിനു നല്‍കിയ മൊഴി. റിന്‍സിക്കും യാസറിനും എവിടെ നിന്നാണ് എംഡിഎംഎ ലഭിച്ചതെന്നത് അടക്കം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
Post A Comment: