തിരുവനന്തപുരം: മകന്‍റെ മർദനത്തിൽ ഗുരുതരമായി പരുക്കേറ്റ പിതാവ് മരിച്ചു. നെയ്യാറ്റിൻകര വെൺപകൽ സ്വദേശി സുനിൽകുമാർ (60) ആണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു മരണം.
സംഭവത്തിൽ ഇയാളുടെ മകൻ സിജോയ് സാമുവലിനെ നെയ്യാറ്റിൻകര പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 11ന് രാവിലെ 10നാണ് സംഭവം നടന്നത്. സുനില്‍കുമാര്‍ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
Post A Comment: