www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മൊബൈൽ ഫോൺ വീട്ടുകാർ വാങ്ങി വച്ചു; പത്താം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി

Share it:



ഇടുക്കി: പരീക്ഷ ആയതോടെ മൊബൈൽ ഫോൺ നൽകാതിരുന്നതിന്‍റെ മനോവിഷമത്തിൽ പത്താം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി. കെ. ചപ്പാത്ത് വള്ളക്കടവ് പുഷ്പമംഗലത്ത് വിനോദിന്‍റെ മകൻ അക്ഷയ് (16) ആണ് മരിച്ചത്.

അമ്മ അനിതയുടെ ഫോണാണ് അക്ഷയ് ഉപയോഗിച്ചിരുന്നത്. പരീക്ഷ കാലമായിട്ടും മൊബൈൽ കൂടുതലായി  ഉപയോഗിക്കുന്നു എന്നു പറഞ്ഞ് വീട്ടുകാർ ബുധനാഴ്ച രാവിലെ ഫോൺ വാങ്ങി വച്ചിരുന്നു. 

ഇതിന് പിന്നാലെ സ്കൂളിലേക്ക് പോയ അക്ഷയ് പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം വീടിനു സമീപത്തെ മരച്ചില്ലയിൽ തൂങ്ങി മരിക്കുകയായിരുന്നു. മേരികുളം സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായിരുന്നു.  സഹോദരൻ അഭിനവ്. നടപടികൾക്ക് ശേഷം സംസ്കാരം നടത്തി. 

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

മുലപ്പാൽ കുടുങ്ങി നവജാത ശിശു മരിച്ചു; അമ്മ മൂത്ത കുട്ടിക്കൊപ്പം ജീവനൊടുക്കി

ഇടുക്കി: നവജാത ശിശു മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചതിനു പിന്നാലെ അമ്മയും മൂത്ത മകനും കിണറ്റിൽ ചാടി ജീവനൊടുക്കി. ഇടുക്കി ഉപ്പുതറ നാലാം മൈൽ കൈതപ്പതാലിലാണ് ദാരുണമായ സംഭവം നടന്നത്. 

കൈതപ്പതാൽ സ്വദേശിനി ലിജി (38), ഏഴ് വയസുള്ള മകൻ ലിൻ ടോം എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ആറിനായിരുന്നു സംഭവം. കഴിഞ്ഞ ദിവസമാണ് ലിജിയുടെ 28 ദിവസം മാത്രം പ്രായമുണ്ടായിരുന്ന ഇളയ കുട്ടി മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് മരണമടഞ്ഞത്.

ഇടുക്കി പൂപ്പാറയ്ക്ക് അടുത്താണ് ലിജിയുടെ വീട്. നവജാത ശിശു മരിച്ചതിനെ തുടർന്ന് ലിജി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. ഇന്നലെയായിരുന്നു കുഞ്ഞിന്‍റെ സംസ്കാര ചടങ്ങുകൾ നടത്തിയത്. ബന്ധുക്കളുടെ നിരീക്ഷണത്തിലായിരുന്നു ലിജി. എന്നാൽ ഇന്ന് രാവിലെ ബന്ധുക്കളെല്ലാം പള്ളിയിൽ പോയി. 

ഈ സമയത്ത് ലിജിയും മകനും മാത്രമായിരുന്നു വീട്ടിൽ. പള്ളിയിൽ നിന്ന് മടങ്ങിയെത്തിയ ബന്ധുക്കൾ വീട്ടിൽ ലിജിയെയും മകനെയും കണ്ടില്ല. തുടർന്ന് തിരച്ചിൽ നടത്തി. അപ്പോഴാണ് വീട്ടിലെ കിണറ്റിൽ രണ്ട് പേരെയും കണ്ടെത്തിയത്.

ഫയർ ഫോഴ്സിനെ ബന്ധുക്കൾ വിവരം അറിയിച്ചു. ഇവരെത്തിയാണ് ഇരുവരെയും കിണറ്റിൽ നിന്ന് പുറത്തെടുത്തത്. ലിജിയുടെ വീടാണിത്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു.


Share it:

Idukki

Post A Comment: