www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പൊലീസ് ജീപ്പിൽ നിന്നും ചാടി; പ്രതിക്ക് ഗുരുതര പരുക്ക്

Share it:



തൃശൂര്‍: കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകവെ പൊലീസ് ജീപ്പിൽ നിന്നും ചാടിയ പ്രതിക്ക് ഗുരുതര പരുക്ക്. വലിയ തുറ സ്വദേശി സനു ജോണിയ്ക്കാണ് തലയ്ക്ക് ഗുരുതര പരുക്കേറ്റത്. ഈസ്റ്റ് പൊലീസാണ് ഇയാളെ ആയുധങ്ങളുമായി കസ്റ്റഡിയിലെടുത്തത്.

ഇന്നലെ രാത്രിയോടെയാണ് സംഭവം. നഗരത്തില്‍ കത്തിക്കാട്ടി ആളുകളെ ഭീഷണിപ്പെടുത്തുന്ന സമയത്താണ് ഇയാളെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വലിയതുറ സ്വദേശിയായ മുപ്പതുകാരനാണ് പ്രതിയെന്ന് മനസിലാക്കിയ ഈസ്റ്റ് പൊലീസ് വലിയതുറ സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോള്‍ ഇയാള്‍ നേരത്തെയും നിരവധി കേസുകളില്‍ പ്രതിയാണെന്ന് മനസിലായി. 

തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്ത ഇയാളെ മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം വിയ്യൂരിലേക്ക് കൊണ്ടുപോകുന്നതിനിടെ ജീപ്പിന്‍റെ പിന്നില്‍ നിന്നും ചാടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇയാളെ ഉടന്‍ തന്നെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ


Share it:

Kerala

Post A Comment: