www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1514) Idukki (1503) Crime (1273) National (1143) Entertainment (806) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (30) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഷാരോൺ വധം; കുറ്റപത്രത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

Share it:



തിരുവനന്തപുരം: കാമുകനെ ജ്യൂസിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയ പാറശാല ഷാരോൺ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി കുറ്റപത്രം. കൊല്ലപ്പെട്ട ഷാരോണുമായി ഗ്രീഷ്‌മ മണിക്കൂറുകളോളം ലൈംഗിക കാര്യങ്ങൾ സംസാരിച്ചിരുന്നതായി കുറ്റപത്രം വ്യക്തമാക്കുന്നുണ്ട്. 

ഇരുവരും തമ്മിൽ ശാരീരിക ബന്ധം നിലനിന്നിരുന്നു. ലൈംഗിക ബന്ധത്തിലേർപ്പെടാമെന്ന് പറഞ്ഞാണ് ഷാരോണിനെ ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചുവരുത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.  

ഷാരോണിന് കീടനാശിനി കലര്‍ത്തിയ കഷായം നല്‍കിയ 2022 ഒക്ടോബര്‍ 14ന് രാവിലെ മുതല്‍ ലൈംഗിക ബന്ധത്തിനായി വീട്ടിലേക്ക് വരാന്‍ ഗ്രീഷ്മ നിര്‍ബന്ധിച്ചു. ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി ചതിച്ചെന്നും താന്‍ മരിച്ചുപോകുമെന്ന് ആശുപത്രി ഐ സിയുവില്‍ വച്ച്  ഷാരോൺ ബന്ധുവിനോട് പറഞ്ഞതായും കുറ്റപത്രത്തിലുണ്ട്. നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ (രണ്ട്) ജില്ലാ ക്രൈംബ്രാഞ്ച് സമര്‍പിച്ച കുറ്റപത്രത്തിലാണ് ഈ വിവരങ്ങളുള്ളത്. 

2022 ഒക്ടോബര്‍ 13 ന് രാത്രി ഒരുമണിക്കൂറും ഏഴുമിനിട്ടും ലൈംഗിക കാര്യങ്ങള്‍ സംസാരിച്ചു. 14ന് രാവിലെ ശാരീകബന്ധത്തിലേര്‍പ്പെടാമെന്ന് ഫോണിലൂടെയും ചാറ്റിലൂടെയും പലതവണ പറഞ്ഞതുകൊണ്ടാണ് ഗ്രീഷ്മയുടെ വീട്ടില്‍ പോയതെന്നാണ് ഷാരോണ്‍ ബന്ധുവിനോട് പറഞ്ഞത്. കഷായപ്പൊടി വെള്ളത്തില്‍ തിളപ്പിച്ചുണ്ടാക്കിയ കഷായത്തിലാണ് വിഷം കലര്‍ത്തിയത്. 

ഷാരോണ്‍ മരിച്ചതോടെ ചാറ്റുകള്‍ ഗ്രീഷ്മ നശിപ്പിച്ചു. ഇവ തിരികെ എടുക്കാന്‍ കഴിയുമോ എന്ന് ഗൂഗിളിലും യുട്യൂബിലും നിരവധി തവണ ഗ്രീഷ്മ സെര്‍ച്ച് ചെയ്യുകയും ചെയ്തു. മാര്‍ച്ച് നാലിന് പട്ടാള ഉദ്യോഗസ്ഥനുമായി ഗ്രീഷ്മയുടെ വിവാഹനിശ്ചയം നടന്നു. ഇതോടെ ഗ്രീഷ്മയും ഷാരോണും പിണങ്ങി. എന്നാല്‍ മേയ് മുതല്‍ വീണ്ടും അടുപ്പത്തിലായി. 

നവംബറില്‍ ഷാരോണിന്‍റെ വീട്ടില്‍വച്ച് താലികെട്ടി. തുടര്‍ന്ന് വെട്ടുകാട് പള്ളിയില്‍വച്ചും താലികെട്ടി. ഇതിനുശേഷം തൃപ്പരപ്പിലുള്ള ഹോട്ടലില്‍ മുറിയെടുത്ത് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. വിവാഹം അടുത്തുവന്നതിനാല്‍ ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചെന്നും പാരസെറ്റമോള്‍ ഗുളികയുടെ അമിത ഉപയോഗത്തെക്കുറിച്ചും അത് മനുഷ്യ ശരീരത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും ഗൂഗിളില്‍ നിരവധി തവണ സെര്‍ച്ച് ചെയ്‌തെന്നതടക്കമുള്ള വിവരങ്ങളാണ് കുറ്റപത്രത്തിലുള്ളത്. 

വിഷം കലര്‍ന്ന കഷായം കഴിച്ച് ഗുരുതരാവസ്ഥയിലായ ഷാരോണ്‍ കഴിഞ്ഞ ഒക്ടോബര്‍ 25-ന് തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയിലാണ് മരിച്ചത്. കേസില്‍ അറസ്റ്റിലായ ഗ്രീഷ്മ ഇപ്പാഴും ജയിലിലാണ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

എട്ടാം വയസിൽ പിതാവ് പീഡിപ്പിച്ചു; വെളിപ്പെടുത്തലുമായി ഖുശ്ബു 

ചെന്നൈ: കുട്ടിക്കാലത്ത് സ്വന്തം പിതാവിൽ നിന്നും പീഡനം നേരിട്ടതായി വെളിപ്പെടുത്തി നടി ഖുശ്ബു സുന്ദർ. ബർക്ക ദത്തുമായുള്ള അഭിമുഖത്തിലാണ് താൻ നേരിട്ട ദുരനുഭവത്തെക്കുറിച്ച് ഖുശ്‌ബു തുറന്നുപറഞ്ഞത്. 

എട്ടാം വയസിലായിരുന്നു ആ ദുരനുഭവം. പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും ഖുശ്ബു വെളിപ്പെടുത്തി. ഇക്കാര്യത്തിൽ അമ്മ തന്നെ വിശ്വസിച്ചേക്കില്ലെന്ന് ഭയന്നിരുന്നുവെന്നും ഖുശ്ബു പറഞ്ഞു.

ഖുശ്ബുവിന്‍റെ വാക്കുകൾ

ഒരു കുട്ടി ചെറുപ്പകാലത്ത് പീഡനത്തിന് ഇരയാകുമ്പോൾ, അത് ആണായാലും പെണ്ണായാലും, ജീവിതകാലം മുഴുവൻ അവശേഷിക്കുന്ന ഒരു മുറിപ്പാടാണ് മനസിൽ ഉണ്ടാക്കുന്നത്. എന്‍റെ അമ്മ അങ്ങേയറ്റം മോശമായ ഒരു വിവാഹബന്ധത്തിലാണ് ഏർപ്പെട്ടിരുന്നത്. 

ഭാര്യയെയും മക്കളെയും തല്ലുന്നതും ഒരേയൊരു മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും തന്‍റെ ജന്മാവകാശമാണെന്ന് കരുതിയ ഒരു വ്യക്തിയായിരുന്നു അച്ഛൻ. എട്ടാം വയസിലാണ് പീഡനം നേരിട്ടു തുടങ്ങിയത്. എന്നാൽ പതിനഞ്ചാം വയസിൽ മാത്രമാണ് ഇതിനെതിരെ ശബ്ദമുയർത്താൻ ധൈര്യം വന്നത്.

താൻ എന്തെങ്കിലും പറഞ്ഞാൽ കുടുംബത്തിലുള്ള മറ്റുള്ളവർ അധിക്ഷേപം കേൾക്കേണ്ടി വരുമെന്ന ചിന്തയാണ് വർഷങ്ങളോളം മൗനം പാലിക്കാൻ കാരണം. എന്തൊക്കെ സംഭവിച്ചാലും ഭർത്താവ് ദൈവമാണെന്ന ചിന്താഗതി വച്ചു പുലർത്തിയിരുന്ന ആളാണ് തന്‍റെ അമ്മയെന്നും അതിനാൽ അച്ഛനെക്കുറിച്ച് പറഞ്ഞാൽ അമ്മ വിശ്വസിക്കില്ല എന്ന് ഭയന്നിരുന്നതായും താരം തുറന്നുപറയുന്നുണ്ട്. 

എന്നാൽ 15 വയസ് എത്തിയതോടെ ഇതിനൊരു അവസാനം വേണമെന്ന തോന്നലിൽ നിന്നാണ് എതിർപ്പ് പ്രകടിപ്പിച്ചു തുടങ്ങിയത്. 16 വയസ് എത്തും മുമ്പുതന്നെ അച്ഛൻ ഉപേക്ഷിച്ചു പോവുകയായിരുന്നു. ഒരു നേരത്തെ ഭക്ഷണത്തിനുള്ള വക എവിടെ നിന്ന് ലഭിക്കുമെന്നു പോലും അറിയാത്ത അവസ്ഥയായിരുന്നു അന്ന്. പിന്നീടായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം.’- ഖുശ്‌ബു പറഞ്ഞു.


Share it:

Crime

Post A Comment: