www.superprimetime.com

Total Pageviews

44,976,873

Blog Archive

Search This Blog

Tags

Kerala (1778) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ത്രിപുരയിൽ കോൺഗ്രസ് നേട്ടമുണ്ടാക്കിയപ്പോൾ സിപിഎമ്മിന് ക്ഷീണം; ഭരണം ഉറപ്പിച്ച് ബിജെപി

Share it:



അഗർത്തല: ത്രിപുരയിൽ ബിജെപി ഭരണം ഉറപ്പിച്ചപ്പോൾ പ്രതിപക്ഷ നിരയിൽ സിപിഎമ്മിന് തിരിച്ചടി. സഖ്യത്തിൽ കോൺഗ്രസ് നേട്ടമുണ്ടാക്കിയെങ്കിലും സിപിഎമ്മിന് പ്രതീക്ഷിച്ചത്ര മുന്നേറാനായിട്ടില്ലെന്ന സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

നിലവിൽ 31 ഓളം സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നുണ്ടെന്നതിനാൽ ഭരണം ബിജെപിക്ക് തന്നെയെന്ന് ഉറപ്പായി. കഴിഞ്ഞ തവണ 36 സീറ്റിൽ വിജയിച്ച സ്ഥാനത്താണ് ഇക്കുറി താഴേക്ക് വന്നതെങ്കിലും ഭരണം നഷ്ടമാകാതിരുന്നത് ബിജെപിക്ക് കരുത്തായി.  

അതേസമയം മുൻപ് 60 സീറ്റിൽ മത്സരിച്ച ഇടതുപക്ഷം ഇക്കുറി 17 ഓളം സീറ്റുകൾ കോൺഗ്രസിന് നൽകിയിരുന്നു. ഈ സീറ്റുകളിലൊന്നും സ്ഥാനാർത്ഥികളെ വെച്ചതുമില്ല. ഇതിന്‍റെ പ്രത്യാഘാതമെന്നോണം സിപിഎമ്മിന് സീറ്റുകൾ കുറഞ്ഞു. കഴിഞ്ഞ തവണ 16 സീറ്റ് വിജയിച്ച സിപിഎമ്മിന് ഒടുവിൽ വിവരം ലഭിക്കുമ്പോൾ 11 സീറ്റിലാണ് മുന്നേറാനായത്. അതേസമയം കോൺഗ്രസിന് കഴിഞ്ഞ തവണ ഒരു സീറ്റ് പോലും ജയിക്കാനാവാത്ത സ്ഥിതി മാറി. ഇവർക്ക് അഞ്ച് സീറ്റിൽ മുന്നേറാനായിട്ടുണ്ട്.

തിപ്ര മോത പാർട്ടിയാണ് സംസ്ഥാനത്ത് ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ വൻ മുന്നേറ്റമുണ്ടാക്കിയത്. 20 സീറ്റിൽ മത്സരിച്ച തിപ്ര മോത പാർട്ടിക്ക് 11 ഇടത്ത് മുന്നിലെത്താനായി. കടുത്ത മത്സരത്തിലേക്ക് പോകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് തിപ്ര മോത പാർട്ടിയുമായി ഇടത് - കോൺഗ്രസ് നേതാക്കൾ ആശയവിനിമയം തുടങ്ങി. എന്നാൽ ബിജെപി ആവശ്യങ്ങൾ അംഗീകരിച്ചാൽ പിന്തുണയ്ക്കാമെന്നാണ് തിപ്ര മോത പാർട്ടിയുടെ തലവൻ പ്രത്യുദ് ദേബ് ബർമൻ വ്യക്തമാക്കുന്നത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

വനിതാ ഡോക്‌ടറെ പീഡിപ്പിച്ച് നഗ്ന ദൃശ്യം പ്രചരിപ്പിച്ചു; നഴ്‌സ് അറസ്റ്റിൽ

കോഴിക്കോട്: ജോലി വാഗ്ദാനം ചെയ്‌ത് യുവ ഡോക്‌ടറെ കേരളത്തിലെത്തിച്ച് പീഡനത്തിനിരയാക്കിയ കേസിൽ നേഴ്‌സ് അറസ്റ്റിൽ. തൃശൂർ സ്വദേശി നിഷാം ബാബുവാണ്(24) അറസ്റ്റിലായത്. 

മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായി ജോലി ചെയ്തിരുന്ന യുവതിയാണ് പലവട്ടം പീഡിപ്പിക്കപ്പെട്ടത്. ഇവർ ജോലി ചെയ്യുന്ന ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു നിഷാം. 

കഴിഞ്ഞ വർഷം ഡിസംബര്‍ 30നായിരുന്നു പരാതിക്കാസ്പദമായ സംഭവം. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് യുവതിയുമായി തിരിക്കുകയായിരുന്നു. യാത്രക്കിടെ കോഴിക്കോട് ഹോട്ടലിൽ മുറിയെടുത്ത ശേഷം പീഡിപ്പിക്കുകയായിരുന്നു. 

ഡോക്ടറുടെ ന​ഗ്ന ദൃശ്യങ്ങൾ ഫോണിൽ പകർത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പിന്നീട് അഞ്ച് തവണയും പീഡിപ്പിച്ചു. ഹോട്ടലുകളിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം. ശല്യം സഹിക്കാൻ കഴിയാതെ വന്നതോടെ ഇയാളുടെ ഫോൺ നമ്പർ യുവതി ബ്ലോക്ക് ചെയ്തു. ഇതിൽ പ്രകോപിതനായ പ്രതി യുവതിയുടെ ന​ഗ്നചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തു. ഇതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. 



Share it:

National

Post A Comment:

Also Read

58 മണിക്കൂർ നീണ്ട ചുംബനം; ലോക ശ്രദ്ധ നേടിയ ദമ്പതികൾ വേർ പിരിയുന്നു

ഏറ്റവും ദൈർഘ്യമേറിയ ചുംബനത്തിലൂടെ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ ദമ്പതികൾ വേർ പിരിയുന്നു. തായ്‌ലന്‍റിൽ നിന്നുള്ള എക്കാച