www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1945) Idukki (1874) Mostreaded (1617) Crime (1469) National (1237) Entertainment (851) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (139) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

ഉപ്പുതറയിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് ഏഴ് വർഷം കഠിന തടവും പിഴയും ശിക്ഷ

Share it:



ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അശ്ലീല രീതിയിൽ പെരുമാറിയ കേസിൽ അറസ്റ്റിലായ മധ്യ വയസ്‌കന് ഏഴ് വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ. അയ്യപ്പൻകോവിൽ തോണിത്തടി താഴത്തുമോടയിൽ ജോൺസൺ (നോബിൾ- 50 ) നെയാണ് കട്ടപ്പന ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.

ഉപ്പുതറ പള്ളി ഭാഗത്ത് താമസിക്കുമ്പോഴാണ് ഇയാൾ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയത്. ഭാര്യ മരിച്ച ഇയാൾ കുട്ടിയെ അശ്ലീല ചേഷ്‌ടകൾ കാണിക്കുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും കയറി പിടിക്കാൻ ശ്രമിക്കുകയുമായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളാണ് ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയത്. 

പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ എസ്.ഐ. കെ.എച്ച് ഹാഷിം ആണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. സുസ്മിത ജോൺ ഹാജരായി.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

നഴ്‌സിങ് വിദ്യാർഥിനിക്ക് പീഡനം; വൈദികൻ അറസ്റ്റിൽ

തിരുവനന്തപുരം: അശ്ലീല വീഡിയോ വിവാദത്തിൽപെട്ട വൈദികൻ അറസ്റ്റിൽ. തമിഴ്നാട്ടിലെ അഴകിയമണ്ഡപത്തിന് സമീപം പ്ലാങ്കാലയിലെ ലിറ്റില്‍ ഫ്‌ളവര്‍ ഫൊറാന പള്ളി ഇടവകവികാരിയായ കൊല്ലങ്കോട് ഫാത്തിമ നഗര്‍ സ്വദേശി ബെനഡിക്ട് ആന്‍റോ(29)യാണ് അറസ്റ്റിലായത്. 

പ്രാർഥനക്കായി പള്ളിയിലെത്തിയ നഴ്‌സിങ് വിദ്യാർഥിനിയോട് ലൈംഗികാതിക്രമം കാട്ടിയ സംഭവത്തിലാണ് അറസ്റ്റ്. ഇയാളും സ്ത്രീകളുമായുള്ള നഗ്ന വീഡിയോകളും ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. നാഗര്‍കോവില്‍ പാല്‍പണ്ണയ്ക്ക് സമീപത്തുനിന്ന് തിങ്കളാഴ്ചയാണ് ഇയാളെ പിടികൂടിയത്.

പ്രതിയെ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്ത് വരികയാണ്. നിലവില്‍ തക്കല പ്ലാങ്കാലവിളയില്‍ വൈദികനായി സേവനം അനുഷ്ടിക്കുന്ന ബെനഡിക്ട് ആന്‍റോ പേച്ചിപ്പാറയില്‍ വൈദികനായിരുന്ന സമയത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇവിടെ പ്രാര്‍ഥനക്കെത്തിയ തന്നെ പീഡിപ്പിച്ചതായി നഴ്‌സിങ് വിദ്യാര്‍ഥിനി നാഗര്‍കോവില്‍ എസ്പി ഓഫിസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിക്കെതിരെ സമാനരീതിയില്‍ വേറെയും പരാതികള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു. 

കുറച്ചു ദിവസം മുമ്പ് ഒരു സംഘം ആളുകള്‍ തന്‍റെ വീട്ടിലെത്തി ആക്രമിച്ച് തന്‍റെ ലാപ്ടോപ്പും മൊബൈല്‍ ഫോണും മറ്റും തട്ടിയെടുത്തുവെന്ന് ബെനഡിക്ട് ആന്‍റോ കൊല്ലങ്കോട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഓസ്റ്റിന്‍ ജിനോ എന്ന നിയമ വിദ്യാര്‍ഥിയെ കൊല്ലങ്കോട് പൊലീസ് അറസ്റ്റ് ചെയ്തു.

എന്നാല്‍, തന്‍റെ മകനെതിരെ വൈദികന്‍ കള്ളക്കേസ് നല്‍കിയതാണെന്ന് ഓസ്റ്റിന്‍ ജിനോയുടെ അമ്മ മിനി അജിത കന്യാകുമാരി ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കി. ഒപ്പം ആരോപണ വിധേയനായ വികാരിക്ക് പല സ്ത്രീകളുമായുള്ള അവിഹിത ബന്ധം തെളിയിക്കുന്ന ഫോട്ടോകളും വീഡിയോയും ഇവര്‍ ഹാജരാക്കിയിരുന്നു. വികാരിക്കെതിരെ വേറെയും നിരവധി പരാതികള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാല്‍ കോടതിയില്‍ ഹാജരാക്കും. 

Share it:

Idukki

Post A Comment: