www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1968) Idukki (1899) Mostreaded (1617) Crime (1482) National (1241) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

യുവ ഡോക്‌ടറെ പീഡിപ്പിച്ച് നഗ്ന ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; നഴ്‌സ് അറസ്റ്റിൽ

Share it:



കോഴിക്കോട്: ജോലി വാഗ്ദാനം ചെയ്‌ത് യുവ ഡോക്‌ടറെ കേരളത്തിലെത്തിച്ച് പീഡനത്തിനിരയാക്കിയ കേസിൽ നേഴ്‌സ് അറസ്റ്റിൽ. തൃശൂർ സ്വദേശി നിഷാം ബാബുവാണ്(24) അറസ്റ്റിലായത്. 

മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായി ജോലി ചെയ്തിരുന്ന യുവതിയാണ് പലവട്ടം പീഡിപ്പിക്കപ്പെട്ടത്. ഇവർ ജോലി ചെയ്യുന്ന ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു നിഷാം.  

കഴിഞ്ഞ വർഷം ഡിസംബര്‍ 30നായിരുന്നു പരാതിക്കാസ്പദമായ സംഭവം. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് യുവതിയുമായി തിരിക്കുകയായിരുന്നു. യാത്രക്കിടെ കോഴിക്കോട് ഹോട്ടലിൽ മുറിയെടുത്ത ശേഷം പീഡിപ്പിക്കുകയായിരുന്നു. 

ഡോക്ടറുടെ ന​ഗ്ന ദൃശ്യങ്ങൾ ഫോണിൽ പകർത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പിന്നീട് അഞ്ച് തവണയും പീഡിപ്പിച്ചു. ഹോട്ടലുകളിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം.

ശല്യം സഹിക്കാൻ കഴിയാതെ വന്നതോടെ ഇയാളുടെ ഫോൺ നമ്പർ യുവതി ബ്ലോക്ക് ചെയ്തു. ഇതിൽ പ്രകോപിതനായ പ്രതി യുവതിയുടെ ന​ഗ്നചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തു. ഇതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

രാജ്യത്ത് മൊബൈൽ റീ ചാർജ് നിരക്കുകൾ വർധിക്കുന്നു 

മുംബൈ: രാജ്യത്ത് വീണ്ടും മൊബൈൽ നിരക്കുകൾ വർധിക്കുന്നു. അടിസ്ഥാന റീചാർജ് നിരക്ക് വർധിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ആദ്യമായി നിരക്ക് വർധന പ്രഖ്യാപിച്ച് എയർ ടെൽ രംഗത്തെ്തി. ഇതിന് പിന്നാലെ മറ്റ് നെറ്റ് വര്‍ക്കുകളും നിരക്ക് വര്‍ധനവ് പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരം. 

കഴിഞ്ഞ മാസം പ്രീപെയ്ഡ് പ്ലാനുകളുടെ അടിസ്ഥാന നിരക്ക് എയര്‍ടെല്‍ വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വര്‍ധന വരുന്നത്. എയര്‍ടെല്‍ ജൂണ്‍ മാസത്തോടെ എല്ലാ പ്ലാനുകളിലും മൊബൈല്‍ ഫോണ്‍ കോളുകളുടെയും ഡാറ്റയുടെയും നിരക്കുകള്‍ ഉയര്‍ത്താന്‍ പദ്ധതിയുണ്ടെന്നാണ് ഭാരതി എയര്‍ടെല്‍ എന്‍റര്‍പ്രൈസസ് ചെയര്‍മാന്‍ സുനില്‍ ഭാരതി മിത്തല്‍ പറഞ്ഞത്. 

കഴിഞ്ഞ മാസം കമ്പനി എട്ട് സര്‍ക്കിളുകളില്‍ 28 ദിവസത്തെ മിനിമം റീ ചാര്‍ജ്ജ് സേവനപ്ലാനിന്റെ എന്‍ട്രിലെവല്‍ നിരക്ക് വര്‍ധിപ്പിച്ച് 155 രൂപയാക്കി ഉയര്‍ത്തിയിരുന്നു. കമ്പനിയുടെ ബാലന്‍സ് ഷീറ്റ് തൃപ്തികരമാണെങ്കിലും, താരിഫ് വര്‍ധനവുണ്ടാകേണ്ടതുണ്ട്. ടെലികോം ബിസിനസില്‍, നിലവില്‍ മൂലധനവരുമാനം കുറവാണെന്നും, ഈ വര്‍ഷം താരിഫ് വര്‍ധനവ് പ്രതീക്ഷാമെന്നും മിത്തല്‍ സൂചിപ്പിച്ചു. തിങ്കളാഴ്ച നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് നിരക്ക് വര്‍ധനവിനെക്കുറിച്ച് മിത്തല്‍ പറഞ്ഞത്. 

അതേസമയം ഭാരതി എയര്‍ടെല്ലിന്‍റെ 5 ജി നെറ്റ് വര്‍ക്ക് ഉപഭോക്താക്കളുടെ എണ്ണം ഒരു കോടി കടന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നിലവില്‍ എല്ലാ സംസ്ഥാനങ്ങളിലും എയര്‍ടെല്‍ 5 ജി പ്ലസ് ലഭ്യമാണ്. 

2024 ഓടെ മുഴുവന്‍ നഗരങ്ങളിലും, ഗ്രാമങ്ങളിലും 5 ജി സേവനങ്ങള്‍ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 5 ജി സേവനങ്ങള്‍ തുടങ്ങി ഒരു മാസത്തിനുള്ളില്‍ 10 ലക്ഷം ഉപഭോക്താക്കള നേടിയെന്നും എയര്‍ടെല്‍ അവകാശപ്പെടുന്നുണ്ട്.


Share it:

Crime

Post A Comment: